ഉദ്യോഗസ്ഥരുടെ അനാസ്ഥ: പെരുമ്പാമ്പ് ചാക്കില്‍ കിടന്നത് 24 മണിക്കൂര്‍
വാണിമേല്‍: പുഴയുടെ തീരത്തു നിന്ന് നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പിന് വനം ഉദ്യോഗസ്ഥരുടെ പീഡനം. ചാക്കില്‍ കെട്ടി സൂക്ഷിച്ച പാമ്പിനെ വനം ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത് ഇരുപത്തിനാല് മണിക്കൂറിന് ശേഷം.
അത്രയും സമയം പാമ്പിന് വെള്ളവും ഭക്ഷണവും നല്‍കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.ഞായറാഴ്ച രാത്രി എട്ടോടെയാണ് ചേരനാണ്ടി താഴ പുഴയോരത്ത് നിന്ന് നാട്ടുകാരായ യുവാക്കള്‍ പെരുമ്പാമ്പിനെ പിടികൂടിയത്. ഉടന്‍ തന്നെ കുറ്റ്യാടി വനം ഓഫിസിലെ ഉദ്യാഗസ്ഥരുമായി ബന്ധപ്പെട് വിവരമറിയിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പാമ്പിനെ ചാക്കില്‍ കെട്ടി പരിസരത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചു.
തിങ്കളാഴ്ച രാവിലെ വനത്തില്‍ വിടാനായി കോണ്ടുപോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് പാമ്പിനെ കൊണ്ടുപോകാനായി ഉദ്യോഗസ്ഥരെത്തിയത്. നിരവധി തവണ നാട്ടുകാര്‍ വിളിച്ചതിന്ന് ശേഷമാണത്രെ അവര്‍ പാമ്പിനെ കൊണ്ടുപോകാന്‍ സന്നദ്ധമായത്.
അത്രയും സമയം പാമ്പിനെ ചാക്കിനകത്ത് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിച്ചത് ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ക്രൂരതയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."