HOME
DETAILS
MAL
പൊലിസുകാരനെ കുത്തിയ പ്രതിയെ ഇനിയും കണ്ടെത്താനായില്ല
backup
August 22 2017 | 00:08 AM
കഠിനംകുളം: കഴക്കൂട്ടം സ്റ്റേഷനിലെ പൊലിസുകാരനായ മഹേഷിനെ കുത്തിയ ശേഷം രക്ഷപ്പെട്ട വാറണ്ട് കേസിലെ പ്രതിയായ അനിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞില്ല. കഴക്കൂട്ടം എ.സിയുടെ നേതൃത്വത്തില്‍ ഷാഡോ പൊലിസ് ടീമാണ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. രണ്ടുദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്ന് പൊലിസ് പറഞ്ഞു. ബോംബേറ്, അക്രമം, അടിപിടി തുടങ്ങിയ കേസിലെയും പ്രതിയും വാറണ്ടുമുള്ള അനിയെ ഞായറാഴ്ച വൈകിട്ട് തുമ്പയ്ക്കടുത്ത ഗ്രൗണ്ടില്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലിസുകാരാനായ മഹേഷിന് കുത്തേറ്റത്. കഴുത്തിനും നെറ്റിയിലും മുറുവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹേഷ് ഇന്നലെ ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."