ഇറാനിയന്‍ പത്തേമാരി എം.വി ബറൂക്കിയില്‍ മയക്കുമരുന്ന് കടത്തെന്ന് സംശയം
w
കോവളം: ദുരൂഹതയുടെ കലവറയായി മാറിയിരിക്കുന്ന ഇറാനിയന്‍ പത്തേമാരി എം.വി ബറൂക്കിയില്‍ വീണ്ടും ഉന്നതതല സംഘത്തിന്റെ പരിശോധന. സംശയങ്ങളുടെ കെട്ടഴിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വീണ്ടും വിഴിഞ്ഞത്തെത്തി. സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മേഖലയിലൂടെ അലഞ്ഞ പത്തേമാരി കള്ളക്കടത്തുകാരുടെ താണെന്ന തുടക്കത്തിലെ അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടലുകള്‍ക്ക് ബലം പകരാന്‍ പിടികൂടി രണ്ടു വര്‍ഷത്തോളം വേണ്ടി വന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇന്നലെ ഇറാനിയന്‍ ബോട്ടില്‍(ഉരു) കേന്ദ്ര നാര്‍കോട്ടിക് സെല്ലിന്റ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു.
പരിശോധനയില്‍ മയക്കുമരുന്നോ സംശയിക്കത്തക്ക മറ്റെന്തെങ്കിലുമോ കണ്ടെത്താനായില്ലെങ്കിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡിന് സമീപം കിടക്കുന്ന എം.വി ബറൂഖി എന്ന ഇറാനിയന്‍ ഉരുവിലാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍.ഐ.എ, കസ്റ്റംസ്, തീരസംരക്ഷണ സേന, കോസ്റ്റല്‍ പൊലീസ്, തിറമുഖ വകുപ്പ് എന്നിവുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഉരുവിന്റ രഹസ്യ അറകളിലെവിടെയെങ്കിലും മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു പരിശോധന. പരിശോധനയ്ക്കായി എയര്‍ കസ്റ്റംസില്‍നിന്ന് പൊലിസ് നായയെ കൊണ്ടുവന്നെങ്കിലും ഏണിപ്പടിയിലു െനായയെ കയറ്റാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് ഉദ്യമം ഒഴിവാക്കി. ഉരുവിലെ വീല്‍ഹൗസ്, പുകക്കുഴലുകള്‍, വാട്ടര്‍ ടാങ്കുകള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ബോട്ടിന്റ അടിത്തട്ടിലും എഞ്ചിന്‍ ഭാഗങ്ങളടക്കമുള്ള ഇടങ്ങളിലെ പരിശോധന ഇന്നലെ നടത്താനായില്ല.ഈ ഭാഗങ്ങളില്‍ വെളളവും വിഷവാതകവും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ പരിശോധന മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയായിരുന്നു.
ഓക്‌സിജന്‍ കിറ്റ് അടക്കമുളള സുരക്ഷ ക്രമീകരണങ്ങള്‍ ഒരിക്കിയശേഷമാകും പരിശോധന നടത്തുക. ഇന്നലെ നടന്നതടക്കം മൂന്ന് ഘട്ടങ്ങളായാണ് ഉരുവില്‍ പരിശോധന നടത്തുന്നതെന്ന് നാര്‍ക്കോട്ടിക്ക് വിഭാഗം അധികൃതര്‍ പറഞ്ഞു. അടിത്തട്ടടക്കമുള്ള പരിശോധനയും അതുകഴിഞ്ഞ് ഉരു ലേലത്തില്‍ പൊളിച്ച് വില്‍ക്കുന്നഘട്ടത്തില്‍ അവസാനഘട്ട പരിശോധനയും നടത്തും. ആഴ്ചകള്‍ക്കുമുമ്പ് ഗുജറാത്തില്‍ കടലില്‍വച്ച് എം.വി.ഹെന്‍ഡ്രി എന്ന ഉരുവില്‍ കടത്തുകയായിരുന്ന 1500 കിലോ ഹെറോയിന്‍ തീര സംക്ഷണസേനയും നാര്‍ക്കോട്ടിക്ക് വിഭാഗവും ചേര്‍ന്ന് പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ഗുജറാത്തില്‍ പിടിയിലായ എം.വി.ഹെന്‍ഡ്രിയും വിഴിഞ്ഞത്ത് പിടിച്ചിട്ടിരിക്കുന്ന എം.വി ബറൂഖി എന്ന ബോട്ടും സെയ്യദ് അലി മനോറി എന്ന ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണെന്നും ഈ രണ്ട് ബോട്ടുകളും വാടകയ്ക്ക് എടുത്തിരുന്നത് അഫ്ഗാനിസ്ഥാനിലെ ഒരു ഏജന്‍സിയാണ് എന്നും കണ്ടെത്തുകയായിരുന്നു.
ഹെന്‍ട്രിയിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് എ.വി ബറൂഖിയെയാണ് മയക്കുമുരുന്ന് കടത്താന്‍ ആദ്യമുപയോഗിച്ചിരുന്നതെന്നും തീരസംരക്ഷണ സേനയുടെ പിടിയിലായതോടെ ബറൂഖിയെ ഉപേക്ഷിച്ചശേഷമാണ് എം.വി.ഹെന്‍ഡ്രിയിലൂടെ കടത്ത് തുടങ്ങിയതെന്നുമുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ സോണലിന് വിവരം കൈമാറിയതിനെ തുടര്‍ന്നാണ് വീണ്ടും ഇറാനിയന്‍ ബോട്ടില്‍ പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ സോണല്‍ ഡയറക്ടര്‍.എ.ബ്രൂണൊ, സൂപ്രണ്ടന്റ് വേണു ജി കുറുപ്പ്, എന്‍.ഐ.എ ഡിവൈ.എസ്.പി. വി.കെ.അബ്ദുല്‍ഖാദര്‍, ഇന്‍സെ്‌പെക്ടര്‍മാരായ വിജയകുമാര്‍, സാജന്‍, തുമുഖവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്, തീരസംക്ഷണ സേന ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ് കെ.ഗിരീഷ്, വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷന്‍ എസ്.ഐ ഷാനിബസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 2015 ജൂലായ് മൂന്നിനാണ് അതിര്‍ത്തി ലംഘിച്ചെത്തിയ ബറൂഖി എന്ന ബോട്ടിനെ ആലപ്പുഴ തീരത്തുവച്ച് തീരസംരക്ഷണ സേന പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്. വിഴിഞ്ഞം കോസ്റ്റല്‍ പൊലിസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ക്യാപ്റ്റന്‍ ഉള്‍പ്പെടെ 12 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എന്‍.ഐ.എയുടെ അന്വേഷണത്തില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജീവനക്കാരെ വിട്ടയക്കകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ബറൂഖിയിലുണ്ടായിരുന്ന ജീവനക്കാരെ നേരത്തെ എന്‍.ഐ എ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ദിശ തെറ്റി ഒഴുകിയെത്തിയതെന്നാണ്. എന്നാല്‍ രണ്ട് എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിനക്ഷമമായ ആധുനിക എഞ്ചിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."