സമാന്തര സര്‍വിസ്: മീനങ്ങാടി-പനമരം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
മീനങ്ങാടി: മീനങ്ങാടി-പനമരം റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ബസില്‍ കയറാനുള്ള ആളുകളെ ഓട്ടോറിക്ഷയില്‍ കയറ്റുന്നത് കണ്ട ബസിലെ ജീവനക്കാരന് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇതേ തുടര്‍ന്നാണ് ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും സമാന്തര സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി എടുക്കുക എന്ന ആവശ്യവുമായി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
ഞായറാഴ്ച 2.45 ന് മണിവയലിലേക്ക് ഓട്ടം പോയി മടങ്ങി വരുന്നതിനിടെ പാലക്കമൂലയില്വച്ച് രണ്ടാളുകള്‍ ഓട്ടോറിക്ഷക്ക് കൈ കാണിക്കുകയും അവരെ കയറ്റി മീനങ്ങാടിയിലേക്ക് വരുന്നതിനിടെ സ്വകാര്യ ബസ് ഓട്ടോറിക്ഷക്ക് കുറുകെ ഇട്ട് ബസില്‍ നിന്നും ഇറങ്ങിയ മൂന്ന് ജീവനക്കാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവര്‍ കാക്കവയല്‍ ചക്കര വീട്ടില്‍ അയ്യൂബ് ഖാന് സുപ്രഭാതത്തോട് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അയ്യൂബ് ഖാന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."