നാടുവിട്ടെത്തിയ കുട്ടിയെ യാത്രക്കാര്‍ പൊലിസില്‍ ഏല്‍പ്പിച്ചു
മാനന്തവാടി: നാടുവിട്ടെത്തിയ കുട്ടി പൊലിസ് സംരക്ഷത്തില്. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥി ഉപ്പയോട് വഴക്കിട്ടശേഷം മാനന്തവാടിയിലേക്ക് നാടുവിടുകയായിരുന്നു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വന്ന ടൗണ്‍ ടു ടൗണ്‍ ബസിലാണ് കുട്ടിയെ സംശയാസ്പദമായ രീതിയില്‍ യാത്രക്കാര്‍ കണ്ടത്. വീട്ടില്‍ ധരിക്കുന്ന വേഷത്തോടെ ബസിന്റെ പുറകില്‍ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയെ പനമരം കഴിഞ്ഞപ്പോഴാണ് യാത്രക്കാര്‍ ശ്രദ്ധിച്ചത്.
തുടര്‍ന്ന് കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഉപ്പയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നാട് വിട്ടതെന്നും, നാലാംമൈലില്‍ കുടുംബക്കാരുണ്ടെന്നുള്ള കാര്യവും കുട്ടി വെളിപ്പെടുത്തിയത്. സ്ഥലത്തെ കുറിച്ചൊന്നും വലിയ ധാരണയില്ലാതിരുന്ന കുട്ടിയെ തുടര്‍ന്ന് സഹയാത്രികര്‍ മാനന്തവാടി പൊലിസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."