HOME
DETAILS

രുചിയേറും വിഭവങ്ങളുമായി കുടുംബശ്രീയുടെ പാരമ്പര്യ ഭക്ഷ്യമേള

  
backup
August 22 2017 | 00:08 AM

%e0%b4%b0%e0%b5%81%e0%b4%9a%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

കല്‍പ്പറ്റ: ഇത്തവണ ഓണത്തിന് നാവിന് രുചിയുള്ള പാരമ്പര്യ ഭക്ഷ്യമേളയുമായി കുടുംബശ്രീ ഒരുങ്ങി. താളും തകരയും എന്ന് പേരിട്ട മേളയില്‍ പാരമ്പര്യ രുചിയറിയാന്‍ തുടക്ക ദിവസംതന്നെ വലിയ തിരക്ക്.
വന്‍പയര്‍, ചേന, മത്തന്‍, കാച്ചില്‍ തുടങ്ങി വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ പുഴുക്കിന് പുറമേ മുളകിട്ട അയലക്കറിയും.. ഉച്ചയോടെ വിവരമറിഞ്ഞെത്തിയ പലര്‍ക്കും വിഭവങ്ങള്‍ നല്‍കാനാകാതെ കുടുംബശ്രീ പ്രവര്‍ത്തര്‍ വിഷമത്തിലായി. കുഞ്ഞിപ്പത്തിരിയും, ചിക്കന്‍ കറിയും കഞ്ഞിയും പുഴുക്കും അങ്ങിനെ പലവിധ വിഭവങ്ങളായിരുന്നു മേളയില്‍ ഇന്നലെ ഒരുങ്ങിയത്.
24 ഇനങ്ങളടങ്ങിയ ഭക്ഷണ മെനുവാണ് ഒമ്പത് കൗണ്ടറുകളിലായി ഒരുക്കിയിട്ടുള്ളത്. കലര്‍പ്പില്ലാത്ത ചേരുവകള്‍ ചേര്‍ത്ത് വീട്ടില്‍ തന്നെയുണ്ടാക്കിയതാണ് വിഭവങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 21 മുതല്‍ 26 വരെയാണ് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് താളും തകരയും സംഘടിപ്പിച്ചിട്ടുള്ളത്.
ഇരിപ്പിടങ്ങളിലും കുടുംബശ്രീ വ്യത്യസ്തത പുലര്‍ത്തുന്നു. മുളകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടവും പുല്‍പ്പായ ചേര്‍ത്തുണ്ടാക്കിയ ഡെസ്‌കും തനത് സംസ്‌കാരത്തെ വിളംബരം ചെയ്യുന്നു. മത്തന്‍ ഇല, ചേമ്പിന്റെ കൂമ്പ്, ചേമ്പിന്‍താള്‍, പയര്‍, പടവലങ്ങ എന്നിവ ചേര്‍ത്തുള്ള തോരന്‍, വയനാടന്‍ സംസ്‌കാരത്തിന്റെ രുചിഭേദങ്ങള്‍, ഔഷധ മൂല്യങ്ങള്‍ ഉറപ്പുവരുത്തിയുള്ള വിഭവങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് പുത്തനുണര്‍വാണ് പകര്‍ന്നത്. വിവിധതരം പായസങ്ങളും കുടുംബശ്രീ ഉല്‍പ്പന്നങ്ങളും അച്ചാറുകളും മേളയില്‍ ലഭ്യമാണ്.
എല്ലാ പഞ്ചായത്തില്‍ നിന്നുമുള്ള 24 സി.ഡി.എസുകളില്‍ നിന്നായി ഒമ്പതുവീതം യൂനിറ്റുകളാണ് ഭക്ഷണ വിഭവങ്ങളുമായി മേളക്ക് എത്തുന്നത്. 26ന് നാടന്‍ എത്ത്‌നിക്ക് സദ്യയുമുണ്ടാകും. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്തും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും ചേര്‍ന്ന് നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago