HOME
DETAILS
MAL
വാഹനങ്ങളുടെ ശബ്ദമലിനീകരണം: ഒരു ലക്ഷത്തിലധികം രൂപ പിഴയീടാക്കി
backup
August 11 2016 | 01:08 AM
കൊല്ലം: മോട്ടോര്‍ വാഹനവകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയില്‍ 1.7 ലക്ഷം രൂപ പിഴയീടാക്കി.
നിയമവിരുദ്ധമായി എയര്‍ ഹോണ്‍ ഘടിപ്പിച്ച 150 വാഹനങ്ങള്‍ക്കെതിരെയും മറ്റു നിയമലംഘനങ്ങള്‍ നടത്തിയ 140 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ആര്.ടി.ഒ ആര് തുളസീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലയിലെ ജോയിന്റ് ആര് ടി ഒമാരും മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."