HOME
DETAILS

ഗതാഗത പരിഷ്‌കരണം വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടി കൊട്ടാരക്കര

  
backup
August 22 2017 | 00:08 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d

 


കൊട്ടാരക്കര: ടൗണില്‍ പൊലിസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണങ്ങള്‍ ജന ജീവിതത്തെ വലയ്ക്കുന്നു . വാഹനതിരക്കും ഗതാഗതസ്തംഭനവും കൊട്ടാരക്കര വീര്‍പ്പുമുട്ടുന്നു.
ഓണതിരക്ക് കൂടിയാകുമ്പോള്‍ പൊതു ഗതാഗത താറുമാറാകുന്ന സ്ഥിതിയാണ് നിലവില്‍.
ഇത് ജനങ്ങളേയും വ്യാപാരമേഖലയേയും പ്രതികൂലമായി ബാധിക്കും. ലോട്ടസ് റോഡുവഴി ബസുകള്‍ തിരിച്ചുവിട്ടും സ്റ്റോപ്പുകള്‍ പുനര്‍നിര്‍മിച്ചും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയത്.
ഒരു പരിഷ്‌കരണം നടപ്പിലാക്കി എന്നല്ലാതെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പഠനങ്ങള്‍ നടത്താതെയായിരുന്നു ഈ നടപടികള്‍. ഈ പരിഷ്‌കരണം ഗുണം ചെയ്തില്ല എന്നുമാത്രമല്ല ഒട്ടേറ വിഷമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ പുത്തൂര്‍ ഭാഗത്തേക്ക് പോകണമെങ്കില്‍ ദേശീയപാത മുറിച്ചുകടന്ന് കയറ്റം കയറി ലോട്ടസ് റോഡില്‍ എത്തണം.
ആശുപത്രിക്കു സമീപമുണ്ടായ ബസ് സ്റ്റോപ്പ് നിറുത്തിയതു മൂലമാണിത്.
സ്റ്റോപ്പുകള്‍ പുനര്‍ക്രമീകരിച്ചെങ്കിലും കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും സഹായിക്കാന്‍ പൊലിസിന്റെ സാന്നിധ്യം വിരളമാണ്.
സ്‌കൂളുകള്‍ക്ക് സമീപം പോലും ഇപ്പോള്‍ പൊലിസിന്റെ സാന്നിധ്യം ഇല്ല. ജീവനക്കാരുടെ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹോംഗാര്‍ഡുകളില്‍ നല്ലൊരു ശതമാനം ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്. ട്രാഫിക് വാര്‍ഡന്‍മാരുടെ എണ്ണവും വിരളമാണ്.
ആകെയുണ്ടായിരുന്ന ഒരു വനിതാ ട്രാഫിക് ഗാര്‍ഡിന് മറ്റു ജോലികളാണ് നല്‍കിയിട്ടുള്ളത്. ദേശീയപാതയിലും എം.സി റോഡിലും മിക്കയിടങ്ങളിലും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
റോഡരുകുകളില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ പിഴ ഈടാക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ട് ഓടി നടക്കുകയാണ് പൊലിസുകാര്‍. വ്യാപാരസ്ഥാപനങ്ങളില്‍ കയറി എന്തെങ്കിലും സാധനം വാങ്ങി മടങ്ങി എത്തുമ്പോഴേക്കും സ്റ്റിക്കര്‍ പതിഞ്ഞിരിക്കും.
വ്യാപാരികളും വാഹനയാത്രക്കാരും ഇതില്‍ കടുത്ത പ്രതിക്ഷേധത്തിലാണ്. നോ പാര്‍ക്കിങ് ബോര്‍ഡ് വയ്ക്കുകയും സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്യുമ്പോള്‍ ടൗണിലെത്തുന്നവര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്കുചെയ്യണമെന്ന് പൊലിസിന്റെ ഭാഗത്തു നിന്നും നിര്‍ദ്ദേശമില്ല.
കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയുടെ കടുത്ത അനാസ്ഥയാണ് ടൗണിലെ ഗതാഗതം താറുമാറാകാന്‍ പ്രധാനകാരണം. വാഹനങ്ങളില്‍ ടൗണില്‍ എത്തുന്നവര്‍ക്കായി ഇതുവരെയൊരു പാര്‍ക്കിങ് സ്ഥലം കണ്ടെത്തി നല്‍കാന്‍ മുന്‍സിപ്പാലിറ്റിക്കായിട്ടില്ല. സ്വാകര്യ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നവരെ സഹായിക്കാന്‍ ആണ് ഇതെന്ന് ആക്ഷേപമുണ്ട്.
ഇത്തരം കേന്ദ്രങ്ങളില്‍ അല്‍പസമയത്തേക്കുപോലും മാന്യമല്ലാത്ത തുകയാണ് ഈടാക്കി വരുന്നത്. ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന സ്ഥലം മായതിനാല്‍ വാഹനപെരുപ്പം കൂടുതലുള്ള സ്ഥലമാണ് കൊട്ടാരക്കര ടൗണ്‍.
കൂടാതെ താലൂക്കിലെ പ്രധാന റോഡുകള്‍ എല്ലാം എത്തിച്ചേരുന്നതും ഇവിടെയാണ്. ഇപ്പോള്‍ ടൗണില്‍ പ്രവേശിക്കുന്ന ഒരു വാഹനം ഇവിടം വിട്ടു പോകണമെങ്കില്‍ ചുരുങ്ങിയത് അരമണിക്കൂറിലധികം വേണ്ടിവരും. അത്യാവശ്യ ചികിത്സയ്ക്കു പോകുന്നവരുടെ സ്ഥിതിയും ഇതു തന്നെ.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശാസ്ത്രീയ പഠനങ്ങള്‍ അനിവാര്യമാണ്. അതിന് മുന്‍സിപ്പാലിറ്റിയാണ് മുന്‍കൈ എടുക്കേണ്ടത്. പൊലിസിന്റെ പിന്തുണയും അക്കാര്യത്തില്‍ ഉണ്ടാകണം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago