മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ ജനം തിരിച്ചറിയണമെന്ന്
കൊല്ലം: ഇന്ത്യയിലെ ജനങ്ങളില്‍ ജാതി-മത ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ ഇന്ത്യന്‍ ജനത തിരിച്ചറിയണമെന്ന് കെ.പി.സി.സി ട്രഷറര്‍ ജോണ്സണ് എബ്രഹാം ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയുടെ 74ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതയ്ക്കെതിരേ നടത്തിയ സദ്ഭാവന യാത്രയുടെ സമാപനസമ്മേളനം തെക്കുംഭാഗം കുട്ടൂര്‍ പാലം ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ്് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹകസമിതിയംഗങ്ങളായ നെടുങ്ങോലം രഘു, എന്‍. ജയചന്ദ്രന്, ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഷുഹൈബ്, യു.ഡി.എഫ് ചെയര്മാന് പരവൂര്‍ രമണന്, മണ്ഡലം പ്രസിഡന്റുമാരായ എസ്. സുനില്‍കുമാര്‍, ബിജു പാരിപ്പള്ളി, ഡി.സി.സി ബി. സുരേഷ്, എന്‍. രഘു, പി.എം. ഹക്കീം, തെക്കുംഭാഗം ഷാജി, ഷര്മ്മത്ത് ഖാന്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് സംസാരിച്ചു.
പൊഴിക്കരയില്‍ നിന്ന് ആരംഭിച്ച സദ്ഭാവന യാത്ര ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."