ബഹ്‌റൈനിലെ ഹജ്ജാജിമാര്‍ക്ക് സമസ്ത യാത്രയയപ്പ് നല്‍കി
മനാമ: ബഹ്‌റൈനില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക് സമസ്ത ബഹ്‌റൈന്‍ ഘടകം യാത്രയയപ്പ് നല്‍കി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിക്കു കീഴില്‍ ഹജ്ജിനു പുറപ്പെടുന്നവരടക്കം നിരവധി വിശ്വാസികളാണ് യാത്രയയപ്പില്‍ പങ്കെടുത്തത്.
യാത്രയയപ്പ് സംഗമം സമസ്ത ബഹ്‌റൈന്‍ മുന്‍ പ്രസിഡന്റ് സി.കെ.പി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെടുന്നവര്‍ മതപരമായും നിയമപരമായുമുള്ള മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണെന്നും എല്ലാ രംഗത്തും ക്ഷമ പാലിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ട്രഷ റര്‍ വി.കെ കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഏരിയാ കമ്മറ്റികളെ പ്രതിനിധീകരിച്ച് അഷ്‌റഫ് അന്‍വരി(മനാമ), ഹംസ അന്‍വരി(റ ഫ), മന്‍സൂര്‍ ബാഖവി(ജിദാലി), കാവന്നൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ (ഹമദ് ടൗണ്‍), അബ്ദു റഊഫ് ഫൈസി(ഉമ്മുല്‍ ഹസം), ശംസുദ്ദീന്‍ മുസ്‌ലിയാര്‍(ഹൂറ), ശൗക്കത്തലി ഫൈസി(മുഹറഖ്), സ്വാദിഖ് മുസ്‌ലിയാര്‍ ഹമദ് ടൗണ്‍, ഇസ്ഹാഖ് മൗലവിദാ റുല്‍ഖു ലൈബ്, അഷ്‌റഫ് കാട്ടില്‍ പീടിക ഗുദൈബിയ, ശഹീര്‍ കാട്ടാന്‍പള്ളി, നവാസ് കൊല്ലം (എസ്.കെ.എ സ്.എസ്.എഫ്) എന്നിവര്‍ ആശംസക ള്‍ നേര്‍ന്നു. ഡോ.നജീബ്, സത്താര്‍ ആനയിടുക്ക്, സലീം തളങ്ങര, ഹജ്ജ് സംഘത്തിന്റെ അമീര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ മറുപടി പ്രസം ഗം നടത്തി. ജന. സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."