സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വാക്കില്‍ മാത്രം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വാക്കില്‍ മാത്രം ഒതുങ്ങുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേരളാ പൊലിസിന്റെ സംഘപരിവാരിനെ സഹായിക്കുന്ന നിലപാട് തുടരെ തുടരെ ആവര്‍ത്തിക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണമാണ് ലഘുലേഖ വിതരണത്തിനിടെ മുജാഹിദ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ വിരുദ്ധ ലഘുലേഖകളാണ് അവര്‍ വിതരണം ചെയ്തിരുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങളടക്കം പറത്തുവന്നിട്ടും അക്രമികള്‍ക്ക് ജാമ്യവും അക്രമിക്കപ്പെട്ടവര്‍ക്ക് ശിക്ഷയും നല്‍കുകയാണ് പൊലിസ്. ഇതിനെതിരെ കേരളത്തിലെ മുഖ്യധാരാ മതസംഘടനകള്‍ മുഴുവന്‍ രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാറിനെ സഹായിക്കുന്ന പൊലിസിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രിയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ പൊലിസ് ഇത് തിരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."