HOME
DETAILS
MAL
പുരോഹിതിന്റെ ജാമ്യം എന്‍.ഐ.എ അന്വേഷണത്തിന്റെ അപര്യാപ്തത- കോണ്‍ഗ്രസ്
backup
August 22 2017 | 07:08 AM
ന്യൂഡല്‍ഹി: എന്‍.ഐ.എയുടെ അന്വേഷത്തിന്റെ അപര്യാപ്തതയാണ് മലേഗാവ് സ്ഫോടനക്കേസ് പ്രതി കേണല്‍ പുരോഹിതിന്റെ ജാമ്യം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ്.
'ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിച്ചത്. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ട് ആണ് അവര്‍ സമര്‍പ്പിച്ചത്. പുരോഹിതിന് ജാമ്യം ലഭിച്ചപ്പോള്‍ അദ്ഭുതപ്പെട്ടു പോയി'- കോണ്‍ഗ്രസ് നേതാവ് മീം അഫ്സല് പറഞ്ഞു.
ഗുജറാത്തിലും കേസിലും ഇതു തന്നെയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം തങ്ങളുടെ ആളുകളെ രക്ഷിക്കാനാണ് ബി.ജെ.പി എപ്പോഴും ശ്രമിക്കുന്നതെന്നും ആരോപിച്ചു.
മലേഗാവ് സ്ഫോടനക്കേസ് പ്രതി പുരോഹിതിന് കഴിഞ്ഞ ദിവസം സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."