HOME
DETAILS
MAL
സ്വാശ്രയത്തില്‍ സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മിഷണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം
backup
August 22 2017 | 08:08 AM
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മിഷണര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ മാനേജുമെന്റുകളുടെ കളിപ്പാവയായി മാറാന്‍ ശ്രമിക്കരുത്. പല കോളജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്കി.
ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചും പലരും സ്വന്തം കീശ വീര്‍പ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.
തിങ്കളാഴ്ച്ച ഹരജികള്‍ പരിഗണിച്ചപ്പോഴും സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."