മുത്തലാഖ് വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും എല്ലാവരുമായി കൂടി ആലോചിക്കണമെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. ധൃതിപിടിച്ച് ഏകപക്ഷീയമായി ഓര്‍ഡിനന്‍സ് ഇറക്കി നിയമം നടപ്പാക്കരുത്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയമായി തീരുമാനത്തെ ഉപയോഗിക്കുമോ എന്ന ആശങ്കയുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.
ഇത്രയും കാലം സുപ്രിംകോടതിയില്‍ കേസ് നടത്തിയ മുസ്‌ലിം പേഴ്‌സണല്‍ ലോബോഡ് ന്ഒപ്പമായിരുന്നു മുസ്‌ലിംലീഗ്. വിധി പഠിച്ച ശേഷം അവരുടെ കൂടെ നില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. ഏകപക്ഷീയമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത് എങ്കില്‍ മറ്റ് മുസ്‌ലിം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് മുസ്‌ലിംലീഗ് നീങ്ങുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
ധൃതി പിടിച്ച്‌നിര്‍മ്മാണം നടത്തേണ്ട കാര്യമില്ല ആറു മാസത്തെ സമയം സുപ്രിം കോടതി അനുവദിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ വളരെ പക്വതയോടെ അവധാനതയോടെ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."