HOME
DETAILS
MAL
ദിലീപിന്റെ ജാമ്യഹരജിയില്‍ വാദം തുടരുന്നു; നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗം അഭിഭാഷകന് താക്കീത്
backup
August 22 2017 | 09:08 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ദിലീപിനായി പ്രശസ്ത അഭിഭാഷകന് ബി.രാമന്‍പിള്ളയാണ് വാദിക്കുന്നത്.
രാവിലെ 10.30ന് ആരംഭിച്ച വാദത്തിനിടെ ആക്രമത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു.
ദിലീപിന് കേസില്‍ പങ്കില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും അഡ്വ. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. കൊടുംകുറ്റവാളിയായ പള്‍സറിന്റെ വാക്കുകള്‍ വിശ്വസിക്കാനാവില്ല. ദിലീപ് സുനിയ്ക്ക് പണം നല്‍കിയിട്ടില്ല. ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നും നീക്കം നടന്നുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."