ഒളിച്ചുപാര്പ്പിക്കല് നാടകം വീണ്ടും; ടി.ടി.വി ദിനകരനോടൊപ്പമുള്ള എം.എല്‍.എമാരെ പോണ്ടിച്ചേരിയിലേക്ക് മാറ്റും
ചെന്നൈ: ഗോള്‍ഡന്‍ റിസോര്‍ട്ടും എം.എല്‍.എമാരുടെ ഒളിവു ജീവിതവും മറവിയിലേക്കു പോവും മുന്ന് തമിഴ് നാട് രാഷ്ട്രീയത്തില്‍ പുതിയ നാടകത്തിന് തിരശ്ശീല ഉയരുന്നു. ടി.ടി.വി ദിനകരന്റെ അണിയറക്കളിയില് എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരെ ചെന്നൈയില്‍ നിന്ന് മാറ്റുന്നതായി റിപ്പോര്‍ട്ട്. 19ല്‍ 15 എം.എല്‍.എമാരെ മാറ്റുമന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്കാണ് ഇവരെ മാറ്റുന്നത്. അതിനായി പോണ്ടിച്ചരിയില് അരുണ ഇന്‍, ലെ പോണ്ടി എന്നീ ഹോട്ടലുകള്‍ ബുക്ക് ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വി.കെ ശശികലയെ അനുകൂലിക്കുന്ന 19 എം.എല്‍.എമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി ഇന്നു രാവിലെ ഗവര്‍ണറെ കണ്ട് അറിയിച്ചിരുന്നു. ഭരണകക്ഷി ന്യൂനപക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."