ശിശുദിനം അട്ടിമറിച്ച് പശുദിനം ആചരിക്കാന്‍ നീക്കം: ആര്‍. ചന്ദ്രശേഖരന്‍
ആലുവ. ഇന്ത്യയില്‍ ശിശുദിനം ഇല്ലാതാക്കി പശു ദിനം ആചരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു.
ആലുവായില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുക്കളെ ജീവനേക്കാളേറെ സ്‌നേഹിച്ച പ്രധാനമന്ത്രിയുടെ സ്മരണ പുതുക്കുന്ന ആഘോഷം ഇല്ലാതാക്കുന്നത് ശിശുക്കളേക്കാള്‍ പശുക്കളെ സ്‌നേഹിക്കുന്ന മോദി ഭക്തരാണെന്ന് അദ്ദേഹം പറഞ്ഞു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യു.പി.യില്‍ പ്രാണവായു ലഭിക്കാതെ മരണപ്പെട്ട പിഞ്ചു കുട്ടികളുടെ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ വായടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദുരന്തമുണ്ടാകുമ്പോഴെങ്കിലും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന പാരമ്പര്യമായിരുന്നു ഇന്ത്യയുടേതെങ്കിലും ഒരായിരം ദുരന്തങ്ങളാവര്‍ത്തിച്ചിട്ടും അനക്കമില്ലാത്തവരാണ് ഭരണാധികാരികള്‍.
ഭരണകൂട ഭീകരതയും കീഴ്‌പ്പെടുത്തലുകളുമാണ് ഇന്ത്യയില്‍ മോദി നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി.നേതാക്കളായ വി.ജെ.ജോസഫ്, കെ.കെ.ജി ന്നാസ്, വി.പി.ജോര്‍ജ്, ഇബ്രാഹിംകുട്ടി, എന്‍.എം.അമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."