കെമിസ്ട്രി വിജയ സൂത്രങ്ങള്‍
ഇലക്‌ട്രോണ്‍
ന്യൂക്ലിയസിനു ചുറ്റുമായി കറങ്ങിക്കൊണ്ടിരിക്കുന്ന നെഗറ്റീവ് ചാര്‍ജുള്ള കണികയാണ് ഇലക്‌ട്രോണ്‍. ഇലക്‌ട്രോണുകളുടെ സഞ്ചാര പാതയാണ് ഓര്‍ബിറ്റ്. ഇലക്‌ട്രോണുകളെ കൂടുതലായി കാണാന്‍ സാധ്യതയുള്ള ഭാഗമാണ് ഓര്‍ബിറ്റുകള്‍ അഥവാ ഷെല്ലുകള്‍.
ഊര്‍ജമുള്ള ഇലക്‌ട്രോണുകള്‍
ആറ്റത്തിനുള്ളിലെ ഓര്‍ബിറ്റുകളുടെ ഊര്‍ജം എല്ലായ്‌പ്പോഴും തുല്യമാണ്. ഇവയില്‍ക്കൂടി ഇലക്‌ട്രോണ്‍ സഞ്ചരിക്കുമ്പോള്‍ ആറ്റത്തിന് ഊര്‍ജം ലഭിക്കുകയോ നഷ്ടപ്പെടുകയോ ഇല്ല. ന്യൂക്ലിയസില്‍ നിന്നുള്ള അകലം കൂടുന്നതിനനുസരിച്ച് ഇലക്‌ട്രോണുകളുടെ ഊര്‍ജം കൂടും.
ആറ്റത്തിന്റെ വലുപ്പം
പിരിയഡില്‍ ഇടതുഭാഗത്ത് നിന്നു വലതുഭാഗത്തേക്കു പോകുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലുപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍നിന്നു മുകളില്‍നിന്നു താഴേക്കു വരുന്നതിനനുസരിച്ചും വലുപ്പം കൂടും. ആറ്റങ്ങളിലെ ഷെല്ലുകള്‍ക്കനുസരിച്ചാണ് ആറ്റത്തിന്റെ വലുപ്പം കൂടുന്നതും കുറയുന്നതും.
വാലന്‍സി
രാസബന്ധനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് വാലന്‍സി എന്നറിയപ്പെടുന്നത്.
ഡി ബ്ലോക്ക് മൂലകങ്ങള്‍
ഡി ബ്ലോക്ക് മൂലകങ്ങള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബാഹ്യതമ ഷെല്ലിലെ ഇലക്‌ട്രോണുകളോടൊപ്പം ബാഹ്യതമ ഷെല്ലിന്റെ തൊട്ടുമുന്‍പുള്ള ഇലക്‌ട്രോണുകളും പങ്കെടുക്കും. നിറമുള്ള സംയുക്തങ്ങളാണ്, വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്നു എന്നിവ ഡി ബ്ലോക്ക് മൂലകങ്ങളുടെ പൊതുവായ ചില സവിശേഷതകളാണ്.
സംക്രമണ മൂലകങ്ങള്‍
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ
കാണിക്കുന്നതിന് കാരണം
ബാഹ്യതമ എസ് സബ്‌ഷെല്ലിലെ ഇലക്‌ട്രോണുകളുടെ ഊര്‍ജവും അതിന് തൊട്ടുതാഴെയുള്ള ആന്തരിക ഷെല്ലിലെ ഡി സബ്‌ഷെല്ലിലെ ഇലക്‌ട്രോണുകളുടെ ഊര്‍ജവും ഏകദേശം തുല്യമാണ്. ഇതിനാല്‍ തന്നെ എസ് സബ്‌ഷെല്ലിലെ ഇലക്‌ട്രോണുകള്‍ക്കൊപ്പം ഡി സബ്‌ഷെല്ലിലെ ഇലക്‌ട്രോണുകളും കൂടി രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.
ഡി ബ്ലോക്ക് മൂലകങ്ങള്‍
തിരശ്ചീന സാദൃശ്യം
ബാഹ്യതമ ഷെല്ലിലെ ഇലക്‌ട്രോണുകളാണ് മൂലകങ്ങളുടെ രാസഗുണങ്ങള്‍ നിശ്ചയിക്കുന്നത്. ഡി ബ്ലോക്ക് മൂലകങ്ങളില്‍ ബാഹ്യതമഷെല്ലിലെ ഇലക്‌ട്രോണുകള്‍ക്ക് പകരം അതിന് തൊട്ടടുത്തുള്ള ഡി സബ്‌ഷെല്ലിലാണ് ഇലക്‌ട്രോണ്‍ പൂരണം നടക്കുന്നത്. ഡി ബ്ലോക്ക് മൂലകങ്ങളില്‍ റ1 മുതല്‍ റ10 വരെയുള്ള ഇലക്‌ട്രോണുകള്‍ തിരശ്ചീനമായി ക്രമത്തില്‍ പൂരിതമാകുന്നതിനാല്‍ തിരശ്ചീന സാദൃശ്യം കാണിക്കുന്നു.
എഫ് ബ്ലോക്ക് മൂലകങ്ങളുടെ
പ്രത്യേകതകള്‍
=ഇവ 6, 7 പിരീയഡുകളിലായി ക്രമീകരിച്ചിരിക്കുന്നു.
=എഫ് ബ്ലോക്ക് മൂലകങ്ങളില്‍ ഇലക്‌ട്രോണ്‍ പൂരണം നടക്കുന്നത് ബാഹ്യതമ ഷെല്ലിന് ഉള്ളിലുള്ള ഷെല്ലിനും ഉള്ളിലെ ഷെല്ലിലാണ്.
=ഡി ബ്ലോക്ക് മൂലകങ്ങളെ പോലെ ഇവയില്‍ മിക്കവയും വ്യത്യസ്ത ഓക്‌സീകരണാവസ്ഥകള്‍ കാണിക്കുന്നു.
=എഫ് ബ്ലോക്ക് മൂലകങ്ങളില്‍ പലതും കൃത്രിമ മൂലകങ്ങളും റേഡിയോ ആക്റ്റീവ് മൂലകങ്ങളുമാണ്.
=എഫ് ബ്ലോക്ക് മൂലകങ്ങളില്‍ പലതും ഉല്‍പ്രേരകമായി ഉപയോഗിക്കുന്നു.
=എഫ് ബ്ലോക്ക് മൂലകങ്ങളില്‍പെട്ട യുറേനിയം, തോറിയം, പ്ലൂട്ടോണിയം തുടങ്ങിയവ ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
മോള്‍
സംയുക്തങ്ങളിലെ വ്യത്യസ്ത മാസുള്ള മൂലകങ്ങളുടെ എണ്ണം കണക്കാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ഗ്രാം മോളിക്യുലാര്‍ മാസ്. സംയുക്തങ്ങളിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അളക്കാനുള്ള ഏകകമാണ് മോള്‍. ഗ്രാം മോളിക്യുലാര്‍ മാസ് തന്നെയാണ് മോള്‍ എന്നു പറയുന്നത്. അതായത് അവൊഗാഡ്രോ സംഖ്യക്കു തുല്യം ആറ്റങ്ങളെ ലഭിക്കാന്‍ ആവശ്യമായ പദാര്‍ഥത്തിന്റെ അളവ്.
ഉല്‍പ്രേരകം
രാസപ്രവര്‍ത്തന വേഗത്തെ സ്വാധീനിക്കുകയും സ്വയം രാസമാറ്റത്തിനു വിധേയമാകാതിരിക്കുകയും ചെയ്യുന്ന പദാര്‍ഥമാണ് ഉള്‍പ്രേരകം. ഹേബര്‍ പ്രക്രിയയില്‍ സ്‌പോഞ്ച് അയേണും സമ്പര്‍ക്ക പ്രക്രിയയില്‍ വനേഡിയം പെന്റോക്‌സൈഡും ഉള്‍പ്രേരകമായി ഉപയോഗപ്പെടുത്തുന്നു.
മോളാര്‍ ലായനി തയാറാക്കാം
ഒരു ലിറ്റര്‍ ലായനിയില്‍ ഒരു മോള്‍ ലീനം അടങ്ങുമ്പോഴാണ് ഒരു മോളാര്‍ ലായനി എന്നു വിളിക്കുന്നത്. സോഡിയം ക്ലോറൈഡിന്റെ ഒരു മോളാര്‍ ലായനി തയാറാക്കാന്‍ ഒരു മോള്‍ സോഡിയം ക്ലോറൈഡും (58.5 ഗ്രാം) ഒരു ലിറ്റര്‍ ലായനിയും ആവശ്യമാണ്.
ശ്രദ്ധിക്കാം
=ഗ്രൂപ്പില്‍ നിന്നു താഴേക്കു വരുംതോറും അയോണിക ഊര്‍ജം കുറയുന്നു.
=അയോണിക ഊര്‍ജം ഏറ്റവും കുറഞ്ഞ മൂലകം അലൂമിനിയവും കൂടിയ മൂലകം നിയോണും ആണ്.
=വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കാത്ത ഒരു സംക്രമണ മൂലകമാണ് സിങ്ക്.
=സംക്രമണ മൂലകങ്ങളുടെ അയോണുകളുടെ സാന്നിധ്യമാണ് നിറമുള്ള ലവണങ്ങളില്‍ മിക്കവയും സംക്രമണ മൂലകങ്ങളാകാന്‍ കാരണം.
=ന്യൂക്ലിയസിനു ചുറ്റും ഷെല്ലുകള്‍ക്കുള്ളില്‍ ഇലക്‌ട്രോണുകളെ കാണാന്‍ സാധ്യതയുള്ള ഊര്‍ജമേഖലയാണ് സബ്‌ഷെല്ലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."