ചതുര്‍ദിന ടൂര്‍ണമെന്റ് നാളെ മുതല്‍ ഗ്രീന്‍ഫീല്‍ഡില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ചതുര്‍ദിന മിക്സഡ് ഏജ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. കെ.സി.എ ഗ്രീന്‍, .റെഡ്, ബ്ലൂ എന്നീ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ചതുര്‍ദിന ടൂര്‍ണമെന്റ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മിക്സഡ് ഏജ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.സി.എ ഗ്രീനിനെ സച്ചിന് ബേബിയും ബ്ലൂ ടീമിനെ അക്ഷയ് ചന്ദ്രനും റെഡിനെ മോനിഷും നയിക്കും. ആദ്യ മത്സരത്തില്‍ കെ.സി.എ ഗ്രീന്‍ ബ്ലൂവിനെ നേരിടും. 29 ന് ആരംഭിക്കുന്ന മത്സരത്തില്‍ കെ.സി.എ ബ്ലൂവും റെഡും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 16ന് കെ.സി.എ റെഡും ഗ്രീനും തമ്മിലാണ് മത്സരം. കേരളത്തിന് വേണ്ടി കളിക്കുന്ന ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുന്നതിനാണ് കെ.സി.എ മിക്സഡ് ഏജ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചതെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."