അനധികൃതമായി ഹജ്ജിനെത്തിയ 1.25 ലക്ഷം പേരെ തിരിച്ചയച്ചു
മക്ക: അനുമതി പത്രമില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒന്നേകാല്‍ ലക്ഷത്തോളം ആളുകളെ വിവിധ ഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചതായി അധികൃതര്‍ പറഞ്ഞു.
ഹജ്ജ് സീസണ്‍ ആരംഭിച്ചതു മുതല്‍ മക്ക സ്വദേശികളല്ലാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇവ പാലിക്കാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 1,20,000 ആളുകളെ തിരിച്ചയച്ചു. ഓഗസ്റ്റ് 17 വരെയുള്ള കണക്കുകളാണിത്.
61,600 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തുണ്ട. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുഴുവനും പ്രത്യേക സേനയുടെ കീഴിലാണ്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കേണ്ടണ്ടത് തങ്ങളുടെ ദൗത്യമാണെന്നും സുരക്ഷ ഉറപ്പാക്കാനായി മക്കയിലും പരിസരങ്ങളിലും നിരവധി യൂനിറ്റുകളെ വിന്യസിച്ചിട്ടുണ്ടെണ്ടന്നും മക്ക റീജ്യനല്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സലിം ബിന്‍ മര്‍സൂഖ് അല്‍ മത്‌റഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."