ദേശീയ ജലപാത ബേക്കല്‍ വരെ നീട്ടുന്നത് പരിഗണനയില്‍
തിരുവനന്തപുരം: കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ബേക്കല്‍ വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ജലപാതയുടെ 168 കിലോമീറ്റര്‍ ഗതാഗത യോഗ്യമാണ്. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ നിയോഗിച്ചിട്ടുണ്ട്. ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. വര്‍ക്കലയിലെ തുരങ്കങ്ങള്‍ വികസിപ്പിക്കുന്നതിന് കൊങ്കണ്‍ റെയില്‍വേ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
കോവളം മുതല്‍ കൊല്ലം വരെയുള്ള സംസ്ഥാന ജലപാത പൂര്‍ണമായും ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി പാര്‍വതീപുത്തനാറിന്റെ വികസനം ലക്ഷ്യമാക്കി 80 കോടിയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനു പൊലിസ് മേധാവി തയാറാക്കി നല്കിയ രൂപരേഖ സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."