ബ്ലൂവെയില്‍ ഗെയിം കേരളത്തില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലയാളി ഗെയിമായ ബ്ലൂവെയില്‍ സംസ്ഥാനത്ത് വ്യാപമാകുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിം വ്യാപകമാവുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എം. ഉമ്മര്‍, പാറയ്ക്കല്‍ അബ്ദുല്ല, പി. ഉബൈദുല്ല, എം.കെ മുനീര്‍ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ബ്ലൂവെയില്‍ ആപ്ലിക്കേഷന്റെ ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ വിന്‍ഡോസ് പ്ലേ സ്റ്റോറിലോ ബ്ലൂവെയില്‍ ലഭ്യമല്ല. ഇത്തരം ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ നിരന്തര നിരീക്ഷണത്തിലാണ്. ബ്ലൂവെയിലിനെതിരായ ബോധവല്കരണം വ്യാപകമാക്കും. മാധ്യമങ്ങളിലൂടെയും പൊലിസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ വഴിയും ബോധവല്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."