HOME
DETAILS
MAL
ഭരിക്കുന്നത് ദലിത്വിരുദ്ധ സര്‍ക്കാര്‍: ചെന്നിത്തല
backup
August 22 2017 | 20:08 PM
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ദലിത് വിരുദ്ധ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദലിത് - ആദിവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം നാരാങ്ങാനീരു നല്കി അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരായ വി.ഡി സതീശന്, കെ.മുരളീധരന്, കെ.സി ജോസഫ്, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്, മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."