'മദ്യനിരോധന നയം അട്ടിമറിക്കരുത് '
കൊച്ചി: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധന നയത്തെ അട്ടിമറിക്കരുതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍ പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്വിറ്റ് ലിക്കര്‍ ഡേ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനേ ഉപകരിക്കൂ.
മദ്യാസക്തി വര്‍ദ്ധിച്ചുവരുന്ന കേരളത്തില്‍ മദ്യവില്പന- നിരോധന-നിയന്ത്രണ നടപടികളാവശ്യമെന്നും ഫാദര്‍ തുടര്‍ന്നു പറഞ്ഞു. ചടങ്ങില്‍ അതിരൂപത പ്രസിഡന്റ് കെ.എ.പൗലോസ് കാച്ചപ്പള്ളി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍, ഫാ.പോള്‍ കാരാച്ചിറ, ഫാ.പോള്‍ വി. മാടന്, ചാണ്ടി ജോസ്, ലോനപ്പന് കോനൂപറമ്പില്, എബ്രഹാം ഓലിയാപ്പുറം, അഡ്വ.ജേക്കബ് മുണ്ടയ്ക്കല്‍, കെ.വി.ജോണി, ശോശാമ്മ തോമസ്, ഷൈബി പാപ്പച്ചന്, കെ.ഒ. ജോയി, ബാബുപോള്‍, പൗളിന് കൊറ്റമം, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ ബനീസി, സിസ്റ്റര്‍ റോസ്മിന്‍, പോള്‍ ഇടക്കൂടന്, സിസ്റ്റര്‍ പ്ലാസിഡ്, ഇ.പി.വര്‍ഗ്ഗീസ്, ആന്റു മുണ്ടാടന്‍, ആന്റണി മാടശേരി, സുഭാഷ് ജോര്‍ജ്ജ്, എം.പി.ജോസി, കുര്യന് ഔസേഫ് പൊള്ളേത്തറ, ചെറിയാന് മുണ്ടാടന്‍, ജോസഫ് തെക്കിനേത്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."