HOME
DETAILS

മദ്‌റസകളില്‍ 'സ്‌നേഹവീട്'ഒരുക്കി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

  
backup
August 22 2017 | 20:08 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%80%e0%b4%9f



ചേളാരി: സമസ്തയുടെ 9760 മദ്‌റസകളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'സ്‌നേഹവീട്' പദ്ധതിയൊരുക്കുന്നു. മദ്‌റസാ പഠനം മികവുറ്റതാക്കാന്‍ തയാറാക്കിയ തദ്‌രീബ് പദ്ധതിയുടെ ഭാഗമായാണ് 'സ്‌നേഹവീട്' പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളും സ്‌നേഹവായ്പുകളും കുറഞ്ഞുവരുന്ന ഇക്കാലത്ത് സ്‌നേഹബന്ധങ്ങളുടെ മഹിമ കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുന്നതാണ്  പദ്ധതി.  
കുടുംബങ്ങളില്‍ സ്‌നേഹപ്രകടനങ്ങളുടെ ഊഷ്മളത പ്രചരിപ്പിക്കുന്ന ഈ രക്ഷാകര്‍തൃപരിപാടി എല്ലാ മദ്‌റസകളിലും നടപ്പിലാക്കും.
വിപുലമായ രക്ഷാകര്‍തൃ സംഗമങ്ങള്‍ നടത്തിയായിരിക്കും 'സ്‌നേഹവീട്' അവതരിപ്പിക്കുക. ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയ മുദര്‍രിബുമാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മലപ്പുറം വെളിമുക്ക് മുഈനുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. തദ്‌രീബ് സ്റ്റേറ്റ് ഡയറക്ടര്‍ എസ്.വി.മുഹമ്മദലി 'സ്‌നേഹവീട്' പ്രൊജക്ട് അവതരിപ്പിക്കും. എം.എ. ചേളാരി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്,  എം.എം. കുഞ്ഞാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago