പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥനെത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചെന്നൈയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥന് കരിപ്പൂരിലെത്തി. എയര്‍പോര്‍ട്ട് അതോറിറ്റി റീജ്യനല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ശ്രീകുമാറാണ് ഇന്നലെ വിമാനത്താവളത്തിലെത്തിയത്.
റണ്‍വേ,വിമാന സര്‍വിസുകള്‍, വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം വിലയിരുത്തി. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ യുടെ പുതിയ നിലപാടുകളും അതോറിറ്റി ഏറ്റെടുക്കേണ്ട ജോലികളും അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എത്തിയതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടടര്‍ ജെ.ടി.രാധാകൃഷ്ണ പറഞ്ഞു. കരിപ്പൂരിനെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അതോറിറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."