HOME
DETAILS

ലാവ്‌ലിന്‍ കേസ്: പിണറായി കുറ്റവിമുക്തന്‍

  
backup
August 23 2017 | 08:08 AM

lavlin-case-high-court

 

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ശരിവച്ച് ഹൈക്കോടതി. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള ഒന്‍പത് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധിക്കെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.

പ്രഥമദൃഷ്ട്യാ പിണറായി കുറ്റവിമുക്തനാണെന്നും പിണറായിക്കെതിരേ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കേസില്‍ മൂന്ന് പ്രതികള്‍ വിചാരണ നേരിടണം. സി.ബി.ഐ കോടതിയാണ് ഇവരെ വിചാരണ ചെയ്യേണ്ടതെന്നും ഹൈക്കോടതി പ്രസ്താവിച്ചു.

പിണറായിയെ തെരഞ്ഞുപിടിച്ച് സി.ബി.ഐ കുറ്റക്കാരിനാക്കുകയായിരുന്നു. പിണറായി കേസിലെ ബലിയാടാാണെന്നും ഉത്തരവാദിത്വം കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥര്‍ക്കുമാണ്. പല മന്ത്രിമാര്‍ വന്നിട്ടും ഒരാളെ മാത്രം പ്രതിയാക്കിയെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരിനും ഏറെ നിര്‍ണായകമായിരുന്നു ഇന്നത്തെ കോടതി വിധി.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസാണിത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ എന്ന സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.
സി.എ.ജിയാണ് ലാവ്‌ലിന്‍ ഇടപാടിലുള്ള ക്രമക്കേട് കണ്ടെത്തിയത്.

തടുര്‍ന്ന് കേസില്‍ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. 2013-ല്‍ പിണറായി വിജയനുള്‍പ്പെടെയുളള മുഴുവന്‍ പ്രതികളെയും തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി. ഇതിനെതിരേയാണ് സിബി.ഐ ഹൈക്കോടിയില്‍ വീണ്ടും ഹരജി നല്‍കിയത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

പുനഃപരിശോധാ ഹര്‍ജി സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. നേരത്തെ ഈ കേസ് ജസ്റ്റിസ് ബി. കമാല്‍പാഷയാണ് പരിഗണിച്ചിരുന്നത്.

ഈ കേസ് വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ഊമക്കത്തുകള്‍ കിട്ടിയിട്ടുണ്ടെന്ന് വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഉബൈദ് പറഞ്ഞു. 202 പേജുള്ള വിധിന്യായമാണ് ജസ്റ്റിസ് ഉബൈദ് ഇന്ന് കോടതിയില്‍ വായിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  11 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  11 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  11 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago