കാറു വാങ്ങാനത്തിയ യുവതി കൊണ്ടു വന്നത് നാലു ചാക്ക് പണം; എണ്ണിക്കുഴങ്ങി ജീവനക്കാര്‍
ബെയ്ജിങ്: ആയിരത്തൊന്നു രാവുകളില്‍ കേട്ടിട്ടുണ്ട് എണ്ണിത്തീരാത്ത പണക്കൂമ്പാരത്തെ കുറിച്ച്. എന്നാല്‍ എണ്ണിത്തീരാത്ത പണക്കൂമ്പാരം മുന്നില്‍ വന്നാല്‍ ചെയ്യും. അങ്ങിനെ സംഭവിച്ചിരിക്കുകയാണ് ചൈനയില്‍. കാര്‍ വാങ്ങാനെത്തിയ യുവതി കൊണ്ടു വന്ന പണം കണ്ട് അമ്പരന്നു പോയി ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട ഷോറൂം ജീവനക്കാര്‍. 1,30000 യുവാന്‍(12.5ലക്ഷം രൂപ) മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകളാണ് ഫുള്‍ പെയ്മെന്റായി യുവതി നല്‍കിയത്. നാലു ചാക്കില്‍ നിറച്ചാണ് അവര്‍ പണം കൊണ്ടു വന്നത്.
20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണത്രെ നാല് ചാക്കിലേയും പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂടെ കൂട്ടിയാണ് ഈ 'എണ്ണല്‍ പണി' പൂര്‍ത്തിയാക്കിയത്.
തങ്ങളെ കുഴക്കിയ സംഭവത്തെ കുറിച്ച് ഹോണ്ട കാര്‍ ഷോറൂം മാനേജര്‍ പറയുന്നത് ഇങ്ങനെ. 'ചെറിയ തുകകളായി കാര്‍ പേയമെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാണ് അവര്‍ ഞങ്ങളെ വിളിച്ചത്. പറ്റുമെന്ന് ഉറപ്പും നല്കി. ഷോറൂമിലെത്തി അവര്‍ ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാര്‍ തുറന്ന ഞങ്ങള്‍ അമ്പരപ്പെട്ടു പോയി. നാല് ചാക്ക് നിറയെ പണമായിരുന്നു അവര്‍ കൊണ്ടു വന്നത്. പിന്നെ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് പണം എണ്ണിത്തിട്ടപ്പെടുത്തലായി എല്ലാവരുടേയും പ്രധാന പണി'.
രണ്ട് ലക്ഷം യുവാന്റെ കാര്‍ വാങ്ങിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിംഗിലൂടെയും തന്നുവെന്നും മാനേജര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."