ലാവ്‌ലിന്‍ കേസ്: നാള്‍വഴികള്‍
കേരള രാഷ്ട്രീയത്തെ മുഴുവന്‍ പിടിച്ചു കലുക്കിയ അഴിമതി കേസാണ് ലാവ്‌ലിന്‍. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താത്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നായിരുന്നു കേസിലെ പ്രധാന ആരോപണം.
1995 ഓഗസ്റ്റ് 10ാം തീയതി അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വെക്കുന്നത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്.
ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
1995 ആഗസ്റ്റ് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിട്ടു
1996 ഫെബ്രുവരി 24: ലാവലിനുമായി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു
1997 ഫെബ്രുവരി രണ്ട്: ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.
മെയ് ഏഴ്: സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമര്‍ശം.
1998 ജനുവരി: കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം
മാര്‍ച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നല്‍കി.
ഏപ്രില്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു
ജൂലൈ: ലാവലിനുമായി അന്തിമകരാറില്‍ ഏര്‍പ്പെട്ടു.
2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശിപാര്‍ശ.
2003 ജൂണ്‍ 25: സുപ്രധാന ഫയല്‍ കാണാനില്ലെന്ന് വിജിലന്‍സ്? ഡിവൈ.എസ്?.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ്? അവസാനിപ്പിക്കണമെന്ന് ശിപാര്‍ശ.
2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വന്‍നഷ്ടം സര്‍ക്കാറിനുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്.
ജൂലൈ 19: ലാവലിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്
2006 ജനുവരി 20: ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് കണ്ടെത്തി.
ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിന്‍ കമ്പനി പ്രതിനിധികളെയും പ്രതിചേര്‍ക്കാന്‍ ശിപാര്‍ശ. എട്ടുപേരെ പ്രതി ചേര്‍ത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് ഒന്ന്: അന്വേഷണം സി.ബി.ഐക്ക് വിടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറുമായി ആലോചിക്കാതെ എഫ്.ഐ.ആര്‍ നല്‍കിയതിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉപേന്ദ്രവര്‍മയെ മാറ്റി.
മാര്‍ച്ച് മൂന്ന്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
മാര്‍ച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കാണാതായതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
ജൂലൈ 18: സി.ബി.ഐ അന്വേഷണമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനല്‍ ട്രെയ്‌നിങ്ങ് മന്ത്രാലയം കത്തെഴുതി
നവംബര്‍ 16: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അഭാവത്തില്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ ഹൈകോടതിയില്‍
ഡിസംബര്‍ നാല്: വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍.ഡി.എഫ് മന്ത്രിസഭാ തീരുമാനം
ഡിസംബര്‍ 29: സി.ബി.ഐ അന്വേഷണ അനുമതി പിന്‍വലിക്കുന്നതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
2007 ജനുവരി 16: കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
മാര്‍ച്ച് 13: സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉള്‍പ്പെടെ നിരവധിപേരെ ചോദ്യംചെയ്തു.
2008 ഫെബ്രുവരി: ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് സി.ബി.ഐ കണ്ടെത്തല്‍
മാര്‍ച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഹൈകോടതിയില്‍
2009 ജനുവരി 21: മുന്‍ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി സി.ബി.ഐ.
ഫെബ്രുവരി 12: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
മേയ് അഞ്ച്: പിണറായിക്കെതിരെ േപ്രാസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്
മേയ് ആറ്: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ എല്‍.ഡി.എഫ് മന്ത്രിസഭാ തീരുമാനം.
മേയ് 20: ഗവര്‍ണര്‍ സി.ബി.ഐയുടെ വിശദീകരണം തേടി
ജൂണ്‍ ഏഴ്: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.
ജൂണ്‍ 11: പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം
ജൂണ്‍ 23: ജി. കാര്‍ത്തികേയന്റെയും ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാന്‍ എറണാകുളം സി.ബി.ഐ കോടതി ഉത്തരവ്
2011 ഡിസംബര്‍ 19: തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു
2012 ഡിസംബര്‍ 24: വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി
2013 ജൂണ്‍ 18: പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതല്‍ ഹരജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്
നവംബര്‍ അഞ്ച്: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവായി
2016 ജനുവരി 13: പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഉപഹര്‍ജി. സുബൈദ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമര്‍ശം.
2017 ഓഗസ്റ്റ് 23 പിണറായിയെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."