ബ്രണ്ണന്‍ കോളജ് മാഗസിന്: മുന്‍കൂര്‍ ജാമ്യ ഹരജി വീണ്ടും തള്ളി
തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളജിലെ വിവാദമായ മാഗസിന് പ്രസിദ്ധീകരിച്ച സംഭവത്തില്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഒഴികെയുള്ള 12 പേര് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജഡ്ജ് ആര്.രവി തള്ളി.
നേരത്തെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ശ്രീകലാ സുരേഷ് 12 പേരുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹരജിയില്‍ വാദം കേട്ട കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.
എ.ബി.വി.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രേംസായി ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് ധര്‍മ്മടം പൊലിസ് കേസെടുത്തിരുന്നത്.
കോളജ് സ്റ്റാഫ് എഡിറ്റര്‍ കെ.വി സുധാകരന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സുധാകരന് രണ്ടാഴ്ച മുന്‍പ് നടന്ന റോഡപകടത്തില്‍ മരിച്ചിരുന്നു. സ്റ്റുഡന്റ് എഡിറ്റര്‍ ഇന്‍ ചീഫ് അതുല്രമേശന്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സജീര്‍ ഖാലിദ്, കെ.അമല്‍, വിപിന്‍, ഇ.കെ അനുരാജ്, അതുല്‍ ജോണ്‍, സിറിള്‍ സെബിന്, അനുശ്രീ, എന്‍.ആര് അഹല്യ, എ.സി ശിവന്, ഷനത്ത്കുമാര്, അക്ഷയ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."