'നോ ഹെല്‍മെറ്റ് നോ പെട്രോള്‍' പെട്രോള്‍ പമ്പുകളില്‍ വിദ്യാര്‍ഥികളുടെ ബോധവല്‍ക്കരണം
മട്ടാഞ്ചേരി: ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹനയാത്രികര്‍ക്ക് ബോധവല്‍ക്കരണം. മോട്ടോര്‍ വാഹന വകുപ്പ് മട്ടാഞ്ചേരി ജോയിന്റ് ആര്.ടി ഓഫിസിന് കീഴിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എസ്.സി.എം.എസ് കോളജിലെ വിദ്യാര്‍ഥികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്.
പശ്ചിമകൊച്ചിയിലെ ഓരോ പെട്രോള്‍ പമ്പുകളിലും പത്ത് വീതം വിദ്യാര്‍ഥികളേയാണ് ഇരുചക്ര വാഹനയാത്രികരെ ബോധവല്‍ക്കരിക്കുന്നതിനായി നിയോഗിച്ചത്. യാത്രക്കാര്‍ക്ക് നല്‍കുന്നതിനായി പ്രത്യേക ലഘു ലേഖകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു.
ഭാവിയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ബോധവല്‍ക്കരണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹ്മാന്, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സ്മിത തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."