അണ്ണാ ഡി.എം.കെയില്‍ ഇളക്കിപ്രതിഷ്ഠ നടത്തി ദിനകരന്റെ തിരിച്ചടി
ചെന്നൈ: ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പളനിസാമി-പനീര്‍ശെല്‍വം നേതാക്കള്‍ക്ക് അധികാരമില്ലെന്ന് ടി.ടി.വി ദിനകരന്. തനിക്ക് ഇപ്പോഴും പാര്‍ട്ടിയില്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം പാര്‍ട്ടിയിലെ വിവിധ ഭാരവാഹികളെ മാറ്റി തന്റെ അനുകൂലികളെ നിയമിച്ചുകൊണ്ടാണ് എതിര്‍പക്ഷത്തിനെതിരേ തിരിച്ചടിച്ചത്.
റവന്യു മന്ത്രി ആര്.ബി ഉദയകുമാറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ അദ്ദേഹം പകരം തന്റെ അടുത്ത അനുയായിയായ മാരിയപ്പന് കെന്നഡി എം.എല്‍.എയെ സെക്രട്ടറിയായി നിയമിച്ചു.
തന്റെ നടപടി അതുകൊണ്ടും അവസാനിപ്പിക്കാന്‍ തയാറാകാതെ മധുര ടൗണ്‍ സെക്രട്ടറി വി.വി രാജന് ചെന്നപ്പ എം.എല്‍.എയെയും കാരൂര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് ഗതാഗത മന്ത്രി എം.ആര് വിജയഭാസ്കറിനെയും മാറ്റി.
പളനിസാമി-പനീര്‍ശെല്‍വം പക്ഷങ്ങള്‍ ലയിച്ചതോടെയാണ് പാര്‍ട്ടിയില്‍ ശശികല പക്ഷ നേതാക്കളെ തെരഞ്ഞുപിടിച്ച് ഭാരവാഹി സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ദിനകരന് തയാറായത്.
എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം ദിനകരന് അനുകൂലികളായ 19 എം.എല്‍.എമാരെ പാര്‍പ്പിച്ച പുതുച്ചേരിയിലെ വിന്ഡ്ഫഌവര് റിസോര്‍ട്ടിന് മുന്നില്‍ അണ്ണാ ഡി.എം.കെ അനുഭാവികള്‍ പ്രതിഷേധിച്ചു. ദിനകരന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.
സര്‍ക്കാരിന് പിന്തുണ നല്‍കില്ലെന്നറിയിച്ച എം.എല്‍.എമാരാണ് പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."