HOME
DETAILS

അഴിച്ചുപണി നിര്‍ദേശിച്ച് നിയമസഭാ സമിതി റിപോര്‍ട്ട്: ലക്ഷ്യം കായിക മേഖലയുടെ സമഗ്ര വികസനം

  
backup
August 24 2017 | 01:08 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സിനെയും ഏകോപിപ്പിക്കണമെന്ന് നിയമസഭാ സമിതി. സംസ്ഥാനത്ത് കായിക ഭരണത്തിന് രണ്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് അധിക സാമ്പത്തിക ചെലവിന് കാരണമാകുന്നു. കൂടാതെ ഇരു സമിതികളുടെയും ഏകോപനമില്ലായ്മ കായിക മേഖലയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച് നിയമസഭാ സമിതി കണ്ടെത്തി. കായിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് രണ്ട് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
ഇതിന് പുറമേ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ശുപാര്‍ശയും സമിതി നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ നിയമനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഒഴിവാക്കാന്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ സഹായകരമാകും. നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നതിന് ആവശ്യമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കായിക മേഖലയില്‍ സമഗ്ര അഴിച്ചുപണിയും വികസനവും ലക്ഷ്യമിട്ട് 44 ശുപാര്‍ശകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായ സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ചത്.
പട്യാലയിലെ നേതാജി സുഭാഷ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന്റെ മാതൃകയില്‍ കേരളത്തിലും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, അന്താരാഷ്ട്ര സ്‌കൂളിന്റെ മാതൃകയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണം എന്നിവയും സമിതിയുടെ പ്രധാന ശുപാര്‍ശയാണ്. ജി.വി രാജ സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളാക്കി മാറ്റണം.
നഗരങ്ങളിലെ കുട്ടികള്‍ക്കായി കളിയിലൂടെ ആരോഗ്യം പദ്ധതി, എല്ലാ സ്‌കൂളുകളിലും യോഗാ പരിശീലനം നിര്‍ബന്ധമാക്കല്‍, സ്‌പോര്‍ട്‌സ് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പ്രത്യേക കരിക്കുലം, രാജ്യാന്തര നിലവാരത്തിലുള്ള മെഡിസിന്‍ ശാഖാ വികസനം, അപകടം സംഭവിക്കുന്ന കായിക താരങ്ങള്‍ക്ക് അടിയന്തര സഹായവും യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുക, അക്കാദമിക്ക് മികവിന് മുന്‍ഗണ നല്‍കുന്നത് ഒഴിവാക്കി കായിക മികവിനെ മാനദണ്ഡമാക്കി അഭിരുചിക്ക് അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കണം, എല്ലാ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലും പഞ്ചായത്തുകളിലും നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതില്‍ സ്‌കൂളുകളില്‍ പരിശീലകരുടെയും പരിശീലന ഉപകരണങ്ങളുടെയും കുറവ് സമിതി കണ്ടെത്തി. ഇത് പരിഹരിക്കാന്‍ ആവശ്യമായ സ്ഥിരം പരിശീലക തസ്തിക സൃഷ്ടിക്കാനും വിദഗ്ധരായ പരിശീലകരെയും ഉപകരണങ്ങളും ലഭ്യമാക്കാനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് താരങ്ങള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഗ്രീവന്‍സ് സെല്‍ രൂപീകരിക്കണം. ഉത്തേജക മരുന്ന് ഉപയോഗത്തെ കുറിച്ച് പരാതി നിലനില്‍ക്കുന്നതിനാല്‍ പരിശോധനക്കായി സംസ്ഥാനത്ത് ഉത്തേജക പരിശോധനാ ലാബ് സംവിധാനം എന്നിവയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പാലിക്കണം.
അംഗീകാരമുള്ള അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമേ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കായിക താരങ്ങളെ പങ്കെടുപ്പിക്കാവു.
സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കി വരുന്ന ഫണ്ട് അപര്യാപ്തമായതിനാല്‍ കായിക വികസനത്തിന് മൂലധനം കണ്ടെത്താന്‍ സ്‌പോര്‍ട്‌സ് സെസ് ഏര്‍പ്പെടുത്തുക എന്നിവയും സമിതിയുടെ ശുപാര്‍ശയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago