HOME
DETAILS

വരുന്നു, 4000 കിലോമീറ്ററുകള്‍ താണ്ടി തവിടന്‍ ഷ്രൈക്ക് പറവകള്‍

  
backup
August 24 2017 | 01:08 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-4000-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

പൊന്നാനി: അവര്‍ വരുന്നൂ, നാലായിരത്തിലധികം കിലോമീറ്ററുകള്‍ ഇടതടവില്ലാതെ പറന്ന് ദൈവത്തിന്റെ സ്വന്തം നാട് തേടി. ഇനി ഒന്‍പത് മാസക്കാലം റഷ്യ, മംഗോളിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ പാര്‍ക്കുന്ന ദേശാടനക്കിളി വര്‍ഗമായ തവിടന്‍ഷ്രൈക്ക് പക്ഷികളാണ് ആകാശത്തിലൂടെ കിലോമീറ്ററുകള്‍ പിന്നിട്ട് കേരളത്തിലെത്തുന്നത്. ഓഗസ്റ്റ് മാസത്തോടെ എത്തിത്തുടങ്ങിയ തവിടന്‍ പക്ഷികള്‍ക്ക് മെയ് മാസം വരെ കേരളമാണ് തറവാട് .
കേരളത്തില്‍ കൂടുതല്‍ കാലം താമസിക്കുന്ന ദേശാടനക്കിളികളാണ് ഇക്കൂട്ടര്‍. മൂന്നുമാസം എന്ന ചുരുങ്ങിയ സമയം കൊണ്ടാണ് നാലായിരത്തോളം കിലോമീറ്ററുകള്‍ പറന്ന് ഇവ എത്തുക. കൂടുകെട്ടി കുഞ്ഞുവിരിയിച്ചാണ് ഇവ തിരിച്ചുപോകുന്നതെന്ന് പക്ഷി നിരീക്ഷകനായ കുന്ദംകുളം ബഥനി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ പത്രോസ് പറഞ്ഞു.
തണുപ്പുകാലമായാലും ചൂടുകാലമായാലും ഇവര്‍ക്ക് പ്രതിസന്ധികളില്ല. പ്രതികൂല കാലാവസ്ഥകളിലും ഇവ സുഖകരമായി പാര്‍ക്കും. അത് ഈ പക്ഷികളുടെ മാത്രം പ്രത്യേകതയാണ്. ഒറ്റയ്ക്ക് പാര്‍ക്കുന്ന തവിടന്‍ പക്ഷികള്‍ കൂറ്റന്‍ മരങ്ങളില്‍ പാര്‍ക്കാറില്ലെന്ന് ഫാദര്‍ പത്രോസ് പറയുന്നു.
ആകൃതിയിലും കാഴ്ചയിലും ഒരു പോലെ തോന്നിക്കുന്ന മൂന്ന് തവിടന്‍ പക്ഷികളെ കേരളത്തില്‍ കണ്ടുവരുന്നുണ്ടെന്നും ഫാദര്‍ പത്രോസ് പറഞ്ഞു. അസുരക്കിളി, ചാരക്കുട്ടന്‍ എന്നീ ഇനങ്ങളില്‍പെട്ട പക്ഷികളാണിവ. ഇതില്‍ തവിടന്‍ മാത്രമാണ് ദേശാടന സ്വഭാവത്തിലുള്ളത്. മറ്റു രണ്ടു പക്ഷി വര്‍ഗങ്ങളും കേരളത്തില്‍ സ്ഥിരവാസികളാണ്.
ചാരക്കുട്ടന്‍ പക്ഷികളെക്കാള്‍ ചെറുതാണ് തവിടന്‍ പക്ഷികള്‍. ഒറ്റയ്ക്ക് ഇരതേടുക ഇവയുടെ സ്വഭാവമാണ്. മിക്കപ്പോഴും ചെറുപ്രാണികള്‍, ഗൗളികള്‍, വണ്ടുകള്‍ എന്നിവയാണ് തവിടന്റെ ആഹാരം. തുറസായ പ്രദേശങ്ങളും കാടരികിലുള്ള പൊന്തക്കാടുകളുമാണ് തവിടന്‍ പക്ഷികളുടെ ഇഷ്ടസങ്കേതം.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ചെലവൂര്‍, സരോവരം ബയോപാര്‍ക്ക് എന്നിവിടങ്ങളിലും ഇടുക്കിയിലെ മൂന്നാറിലുമാണ് തവിടനെ കൂടുതലായി കാണാറുള്ളതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ഈ പക്ഷിയെ കണ്ടുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago