ഇത്തവണ 3,477 ഓണച്ചന്തകള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണ 34,77 ഓണചന്തകള്‍ സജ്ജമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 2,575 ഓണച്ചന്തകളും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലുമായി 691ഉം ത്രിവേണി, മൊബൈല്‍ ത്രിവേണി എന്നിവ വഴി 211ഉം ഉള്‍പ്പെടയാണിത്. '2017ലെ ഓണവും ബക്രീദും കണ്‍സ്യൂമര്‍ഫെഡിനൊപ്പം' എന്ന മുദ്രാവാക്യവുമായി വിലക്കയറ്റം നിയന്ത്രിച്ച് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയാണ് കണ്‍സ്യൂമര്‍ഫെഡെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ന് ആരംഭിക്കുന്ന ഓണച്ചന്തകള്‍ സെപ്തംബര്‍ 3 വരെ കേരളത്തിന്റെ നഗരഗ്രാമപ്രദേശങ്ങളെ സജീവമാക്കും. ഓണച്ചന്തകളില്‍ 213 വനിതാ സഹകരണസംഘങ്ങള്‍, എസ്.എസ്.റ്റി സംഘങ്ങള്‍, 143 എംപ്ലോയീസ് സഹകരണസംഘങ്ങള്‍, 91 കാര്‍ഷിക സഹകരണസംഘങ്ങള്‍, 31 മത്സ്യ തൊഴിലാളി സഹകരണസംഘങ്ങള്‍, 213 വനിതാ സഹകരണസംഘങ്ങള്‍ എന്നിവയും ഉള്‍പ്പെടും.
കൂടാതെ, 2481 പ്രൈമറി സഹകരണ ബാങ്കുകളും സംഘാടകരായുണ്ട്. ചുരുക്കത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന്റെ ഗുണഫലങ്ങള്‍ എത്തിക്കാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. 202 രൂപയാണ് പൊതുവിപണിയില്‍ വെളിച്ചെണ്ണയ്ക്ക്. എന്നാല്‍ 202 രൂപയ്ക്ക് പകരം 90 രൂപ കൊടുത്താല്‍ ശുദ്ധമായ വെളിച്ചെണ്ണ സഹകരണ ഓണച്ചന്തയില്‍ നിന്ന് വാങ്ങാനാകും.വിലക്കുറവിനോടൊപ്പം ഗുണമേന്മ ഉറപ്പ് വരുത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ വിപണിയിടപെടലിന്റെ സവിശേഷത. ഓണം ബക്രീദ് സഹകരണ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ഡോ. എം. രാമനുണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."