HOME
DETAILS

ജി.എസ്.ടി: ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍

  
backup
August 24 2017 | 02:08 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-3

മുക്കം: കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ചരക്കു സേവന നികുതി ചെറുകിട വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി വ്യാപാരികള്‍.
നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതിയിലധികം വ്യാപാരം ജി.എസ്.ടി വന്നതോടെ കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അവര്‍ വിശദീകരിക്കുന്നു. ഹോട്ടലുകള്‍, സ്റ്റേഷനറി കടകള്‍, മൊബൈല്‍ ഷോപ്പുകള്‍, ഫാന്‍സി കടകള്‍ തുടങ്ങിയിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. ഇപ്പോള്‍ നടക്കുന്ന തുച്ഛമായ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം വാടക നല്‍കാന്‍ പോലും തികയുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു.
ഹോട്ടല്‍ മേഖലയെയാണ് ജി.എസ്.ടി ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 12 ശതമാനമാണ് ഹോട്ടലുകള്‍ക്ക് ജി.എസ്.ടി ചുമത്തിയിരിക്കുന്നത്. അത് എ.സിയാണെങ്കില്‍ 18 ശതമാനവുമാകും. ആയിരം രൂപയ്ക്ക് ഭക്ഷണം കഴിക്കുന്നവര്‍ 120 രൂപ കൂടി അധികം നല്‍കണം. ഇത് ഉപഭോക്താക്കളില്‍ നിന്നാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. ഇതോടെ ജനങ്ങള്‍ ജി.എസ്.ടി ഈടാക്കാത്ത ചെറുകിട ഹോട്ടലുകളേയും തട്ടുകടകളേയും ആശ്രയിക്കാന്‍ തുടങ്ങി.
ദിവസം ഒരു ലക്ഷം രൂപയുടെ വരെ കച്ചവടം നടന്നിരുന്ന ഹോട്ടലുകളില്‍ ജി.എസ്.ടിക്ക് ശേഷം 30,000 രൂപയുടെ കച്ചവടം പോലും നടക്കാത്ത അവസ്ഥയാണിന്നുള്ളത്. ഇത് ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വ്യാപാരം ഗണ്യമായി കുറഞ്ഞതോടെ പല ഹോട്ടലുകളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യവുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒറ്റയടിക്ക് നടപ്പിലാക്കിയ നോട്ടു നിരോധനം മൂലം വലിയ പ്രതിസന്ധി നേരിട്ട കച്ചവടക്കാര്‍ അതില്‍ നിന്ന് മുക്തരായി വരുന്നതിനിടെയാണ് ജി.എസ്.ടി പ്രഖ്യാപനം വന്നത്.
വരാനിരിക്കുന്ന ഓണം- പെരുന്നാള്‍ സീസണിലാണ് ഇപ്പോള്‍ വ്യാപാരികളുടെ പ്രതീക്ഷ. ജി.എസ്.ടി വന്നാല്‍ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. മൊത്തക്കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കാതിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കിയതായി വ്യാപാരികള്‍ പറയുന്നു. പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കാണ് ഫാന്‍സി, സ്റ്റേഷനറി കടകളില്‍ ക്ഷാമമുള്ളത്. ബിസ്‌കറ്റ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ്, സോപ്പ്, സോപ്പുപൊടി തുടങ്ങിയവയെല്ലാം വിപണിയില്‍ സുലഭമല്ല. സാനിറ്ററി പാഡുകള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഒരു മാസം മുന്‍പ് തന്നെ ഇത് ലഭിക്കാതായി.
മൊബൈല്‍ ഷോപ്പുകളില്‍ ജി.എസ്.ടിക്ക് ശേഷം വലിയ പ്രതിസന്ധിയാണുള്ളത്. പല കമ്പനികളുടെ വിതരണക്കാരും വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞു കഴിഞ്ഞു.
വില്‍പനയിലും ഗണ്യമായ കുറവുണ്ടായി. കടകളിലെ മുഴുവന്‍ സ്റ്റോക്കും തീര്‍ന്നതിനുശേഷം മാത്രമേ സാധനങ്ങള്‍ നല്‍കൂ എന്ന പ്രമുഖ കമ്പനികളുടെ നിലപാടില്‍ ഫാന്‍സി മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago