HOME
DETAILS

അതിര്‍ത്തി കടന്ന് ജലോത്സവ ആവേശം നെഹ്‌റു ട്രോഫി വിളംബര ജാഥയ്ക്ക് കൊല്ലത്തും പത്തനംതിട്ടയിലും പ്രൗഢ സ്വീകരണം

  
backup
August 11 2016 | 01:08 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8


ആലപ്പുഴ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയൊപ്പുപതിഞ്ഞ നെഹ്‌റു ട്രോഫിയുമായുള്ള വിളംബരജാഥ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി. 64ാമത് നെഹ്രുട്രോഫി വള്ളംകളിയുടെ പ്രചരണാര്‍ഥമാണ് നെഹ്‌റു ട്രോഫിയുമായി വിളംബര ജാഥ ജില്ലകളില്‍പര്യടനം നടത്തുന്നത്.  
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും പ്രസ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി എബ്രഹാം തടിയൂര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീഷ് ഡി. മണി, നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്‌നമായ കുഞ്ഞനെ വരച്ച പത്രപ്രവര്‍ത്തകന്‍ കൂടിയായ സജിത് പരമേശ്വരന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
  വിളംബരജാഥയ്ക്ക് കൊല്ലം ജില്ലയില്‍ പ്രസ്‌ക്ലബ്ബിലും കൊട്ടാരക്കര, അടൂര്‍, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. കൊല്ലത്തെയും പത്തനം തിട്ടയിലെയും പര്യടനം പൂര്‍ത്തിയാക്കി വിളംബരജാഥ ചെങ്ങന്നൂരിലെത്തി.   
ജലോത്സവത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഫോട്ടോ-വീഡിയോ പ്രദര്‍ശനം, നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഉണര്‍ത്തുപാട്ട്, നെഹ്‌റു ട്രോഫി ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ പരിപാടിയുടെ സവിശേഷതകളാണ്. വിവിധ കാലങ്ങളിലെ നെഹ്രു ട്രോഫി ജലമേളയുടെ 75 ഫോട്ടോകള്‍ വിളംബരജാഥയുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്ന് രാവിലെ ഒമ്പതിന് തിരുവല്ലയില്‍നിന്ന് പര്യടനം ആരംഭിക്കും. ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ചിങ്ങവനം, കോട്ടയം പ്രസ്‌ക്ലബ്, കളക്‌ട്രേറ്റ്, തിരുനക്കര, താഴത്തങ്ങാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം പ്രസ്‌ക്ലബില്‍ പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
2.30ന് കളക്‌ട്രേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഓഗസ്റ്റ് 12ന് കുമരകം, തലയാഴം, ഉല്ലല, വൈക്കം, വൈറ്റില, ഇടപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഓഗസ്റ്റ് 13ന് അരൂര്‍, ചേര്‍ത്തല, തണ്ണീര്‍മുക്കം, കലവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ആലപ്പുഴയില്‍ സമാപിക്കും.

കാഴ്ചകളുടെ
ആവേശത്തുഴയെറിഞ്ഞ് 'തുഴത്താളം'
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ വീറും ആവേശവും അണുവിടാതെ ഒപ്പിയെടുത്ത കാമറക്കാഴ്ചകള്‍ വള്ളംകളിയുടെ കഥപറഞ്ഞു തുടങ്ങി. നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി എന്‍.റ്റി.ബി.ആര്‍. പബ്‌ളിസിറ്റി കമ്മിറ്റിയും പ്രസ്‌ക്ലബും സംയുക്തമായി ആലപ്പുഴ നഗരചത്വരത്തിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന 'തുഴത്താളം' ചിത്രപ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷ്യനായി. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, ട്രഷറര്‍ ജി. അനില്‍കുമാര്‍, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
  നെഹ്‌റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വള്ളങ്ങളുടെ പരിശീലനത്തില്‍ ചുണ്ടനൊപ്പം മത്സരിക്കുന്ന കൊതുമ്പുവള്ളം, വള്ളംകളി മത്സരത്തിനിടെ കരയിലും വെള്ളത്തിലും നിന്ന് കാണികള്‍ കാട്ടുന്ന ആവേശത്തിന്റെ വിവിധ കാഴ്ചകള്‍, വര്‍ണാഭമായ മാസ്ഡ്രില്‍ തുടങ്ങി വള്ളംകളിയുടെ വീറുറ്റ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നൂറുകണക്കിനുപേരാണ് പ്രദര്‍ശനം കാണാനെത്തുന്നത്. ഓഗസ്റ്റ് 13 വരെയാണ് പ്രദര്‍ശനം.
ശ്രദ്ധേയമായി
വഞ്ചിപ്പാട്ട് മത്സരം
ആലപ്പുഴ:നെഹ്‌റുട്രോഫി ജലോത്സവത്തിന് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരം ആലപ്പുഴ നഗരചത്വരത്തില്‍ രഘു മുളമുറ്റം നഗറില്‍ നടന്നു. സമ്മേളനവും മത്സരവും മുന്‍ എം.എല്‍.എ. സി.കെ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷ്യത വഹിച്ചു. എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, നഗരസഭാംഗം ഡി. ലക്ഷ്മണന്‍, നഗരസഭാംഗം ബി. മെഹബൂബ്, എസ്.എം. ഇക്ബാല്‍, ജോസ് കാവനാട്, തങ്കച്ചന്‍ പാട്ടത്തില്‍, സണ്ണി, റജി ജോബ്, പി.കെ. വിജയന്‍, കെ.ടി. ബേബി, എം.വി. ഹല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിവിധ ശൈലികളില്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വഞ്ചിപ്പാട്ട് മത്സരം നടന്നു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. നഗരസഭാംഗം ഡി. ലക്ഷ്മണന്‍ ആധ്യക്ഷ്യം വഹിച്ച സമാപന സമ്മേളനം എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. കെ. മോഹന്‍ലാല്‍, പി. രാജു, കെ.എം. അഷറഫ്, എ.വി.മുരളി, എം.വി. ഹല്‍ത്താഫ്, ടോമിച്ചന്‍ ആന്റണി, മുക്കം ബേബി എന്നിവര്‍ പ്രസംഗിച്ചു.
വഞ്ചിപ്പാട്ട് മത്സരം വിജയികള്‍
കുട്ടനാട് ശൈലി(ജൂനിയര്‍ വിദ്യാര്‍ഥിനികള്‍- യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍): കായംകുളം കണ്ണംപള്ളി ഭാഗം എന്‍.ആര്‍.പി.എം.എച്ച്.എസ്.എസ്, തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്, ആര്യാട ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്.
കുട്ടനാട് ശൈലി(ജൂനിയര്‍ വിദ്യാര്‍ഥികള്‍): ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ്., തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്.
കുട്ടനാട് ശൈലി(സീനിയര്‍ വിദ്യാര്‍ഥികള്‍): ഒന്നാം സ്ഥാനം കുട്ടമംഗലം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം കായംകുളം എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്.കുട്ടനാട് ശൈലി(സീനിയര്‍ വിദ്യാര്‍ഥിനികള്‍): പ്രോത്സാഹന സമ്മാനം കായംകുളം എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്.
വെച്ച്പാട്ട് ശൈലി (വനിത-യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍): നവഭാവന വഞ്ചിപ്പാട്ട് സംഘം, നീര്‍ക്കുന്നം വിളിപ്പുറം വഞ്ചിപ്പാട്ട് സംഘം, സെവന്‍സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം.
വെച്ച്പാട്ട് ശൈലി(പുരുഷന്‍മാര്‍): അമ്പലപ്പുഴ ശ്രീദുര്‍ഗ വഞ്ചിപ്പാട്ട് സംഘം, തത്തംപള്ളി പയനിയര്‍ ഗ്രന്ഥശാല, ഫോക്കസ് വഞ്ചിപ്പാട്ട് സംഘം.ആറന്‍മുള ശൈലി(പുരുഷന്‍മാര്‍): ശ്രീപാര്‍ത്ഥസാരഥി വഞ്ചിപ്പാട്ട്‌സംഘം, ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ക്ലബ്ബ്, പള്ളാത്തുരുത്തി ശ്രീ വഞ്ചിനാട് ബ്രദേഴ്‌സ്.
കുട്ടനാട് ശൈലി(വനിത): സെവന്‍ സ്റ്റാര്‍ വഞ്ചിപ്പാട്ട് സംഘം, നെടുമുടി ബ്രദേഴ്‌സ് വഞ്ചിപ്പാട്ട് സംഘം, നവഭാവന വഞ്ചിപ്പാട്ട് സംഘം.
കുട്ടനാട് ശൈലി(പുരുഷന്‍മാര്‍): കിടങ്ങറ വഞ്ചിപ്പാട്ട് സംഘം, അമ്പലപ്പുഴ ശ്രീ ദുര്‍ഗ വഞ്ചിപ്പാട്ട് സംഘം, അമ്പലപ്പുഴ വിളിപ്പുറം വഞ്ചിപ്പാട്ട് സംഘവും പൊങ്ങ യുണൈറ്റഡ് ബോട്ട് ക്ലബ്ബും











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago