ഈ വര്‍ഷത്തെ ഹജ്ജിനു മത്വാഫ് പൂര്‍ണമായും ഉപയോഗിക്കാനാകും
മക്ക: മത്വാഫ് വികസന പദ്ധതി പൂര്‍ത്തിയായതോടെ ഈ വര്‍ഷം മത്വാഫ് പൂര്‍ണ്ണ തോതില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ മണിക്കൂറില്‍ 107000 ആളുകള്‍ക്ക് ത്വവാഫ് നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍. തിരക്കൊഴിവാക്കുന്നതിന് ഹറമില്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഹറം സുരക്ഷാ സേന കമാണ്ടര്‍ മേജര്‍ മുഹമ്മദ് അല്‍ അഹ്മദി പറഞ്ഞു.
ഹറമിലേക്കുള്ള തീര്‍ത്ഥാടകരുടെ നീക്കം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ട് മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍നടയായി വരുന്നവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് വിവിധയിടങ്ങളില്‍ ചെറിയ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹജ്ജ് സുരക്ഷാ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ 5700 ക്യാമറകള്‍ തത്സമയ നിരീക്ഷണത്തിലേര്‍പ്പെടുന്നുണ്ടെന്നു സെന്റര്‍ മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സഹ്‌റാനി പറഞ്ഞു.
ഏറ്റവും നവീന സാങ്കേതിക വിദ്യയോട് കൂടിയുള്ള 200 ക്യാമറകള്‍ ഈ വര്‍ഷം സ്ഥാപിച്ചിട്ടുണ്ട്. ഇതിനാല്‍ എല്ലാ പ്രദേശങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാനും തിരക്ക് കൂടുന്ന ഭാഗങ്ങളില്‍ ഫീല്‍ഡ് സേനയെ ഉപയോഗപ്പെടുത്തി നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."