നോക്കുകുത്തിയായി യോഗിയുടെ ആന്റി റോമിയോ സ്‌ക്വാഡ്; പ്രണയാഭ്യര്‍ഥന നിരസിച്ച പതിനഞ്ചുകാരിയുടെ കൈ യുവാവ് അറുത്തു മാറ്റി
ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്ര ആദിത്യ നാഥ് യോഗി വലിയ ആരവങ്ങളോടെ തുടക്കമിട്ട ആന്റി റോമിയോ സ്‌ക്വാഡിനെ നോക്കുകുത്തിയാക്കി യു.പിയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം യുവാവ് പതിനഞ്ചുകാരിയുടെ കൈ അറുത്തുമാറ്റിയതാണ് ഇതില്‍ അവസാനത്തെ സംഭവം.
പ്രതി പത്തൊമ്പതുകാരനായ രോഹിത് പൊലിസ് പിടിയിലായി. കുറച്ചു നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വഴിയരികില്‍ തടഞ്ഞു നിര്‍ത്തി സംസാരിക്കുന്നതിനിടെ അക്രമാസക്തനാവുകയും വാളുപയോഗിച്ച് വെട്ടുകയുമായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കേയായരുന്നു ആക്രമണം. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പെണ്‍കുട്ടി ആശുപത്രയില്‍ ചികിതസയിലാണ്. യുവാവ് തന്നെ പിന്തുടരുന്ന കാര്യം കുട്ടി വീട്ടില്‍ അറിയിച്ചിരുന്നില്ല.
സ്‌കൂളിലേക്കു പോവുന്ന വഴി അക്രമിയുടെ കുത്തേറ്റ് പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തചിന് ദിവസങ്ങള്‍ക്കകമാണ് രണ്ടാമത്തെ അക്രമം. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗി സംസ്ഥാനത്ത് ആന്റി റോമേിയോ സ്‌ക്വാഡിന് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."