' പന്നികള്‍ ജീവിക്കുന്ന ഇന്ത്യയിലേക്കു തിരിച്ചു പോകൂ'- ഇന്ത്യന്‍ വ്യവസായിക്ക് യു.എസില്‍ വംശീയാധിക്ഷേപം
വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയാധിക്ഷേപം വീണ്ടും. ജി.എന്‍.എം.നോണ്‍ സ്റ്റിക്ക് കോട്ടിങ്സിന്റെ സ്ഥാപകനും വ്യവസായിയുമായ രവിന് ഗാന്ധിയാണ് അധിക്ഷേപത്തിന് ഇരയായത്. വെര്‍ജീനിയ സംഘര്‍ഷത്തെ എതിര്‍ത്ത് എഴുതിയ ലേഖനത്തില്‍ പ്രതിഷേധിച്ചായിരുന്നു അധിക്ഷേപം.
ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയുടെ വോയ്സ് മെയില്‍ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. വളരെ മോശമായ രീതിയിലായിരുന്നു സന്ദേശം. നിങ്ങളുടെ മാലിന്യങ്ങളും കൊണ്ട് ഇന്ത്യയിലേക്കു തിരിച്ചു പോകൂ. മാലിന്യങ്ങള്‍ അവിടെ വിറ്റഴിക്കൂ. ട്രംപിനെ കുറിച്ചും ഈ രാജ്യത്തെ കുറിതച്ചും താങ്കള്‍ പറയേണ്ടതില്ല. പന്നികള്‍ ജീവിക്കുന്ന ഇന്ത്യയിലേക്കു തിരിച്ചു പോവൂ. താങ്കളുടെ ദൈവത്തിന്റെ സ്വന്തം നാട് വൃത്തിയാക്കൂ- സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യയിലേക്ക് പോകുമ്പോള്‍ ഐക്യരാഷ്ടസഭയിലെ യു.എസ്.സ്ഥാനപതി നിക്കി ഹാലിയെയും കൂടെ കൊണ്ടുപോകണമെന്നും മെയിലില്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. തന്നെ അധിക്ഷേപിച്ചുള്ള മെയിലുകള്‍ രവിന് ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."