HOME
DETAILS
MAL
എ.സി റോഡില്‍ വാഹനാപകടം
backup
August 11 2016 | 01:08 AM
കുട്ടനാട്: എ.സി റോഡില്‍ നെടുമുടി പൂപ്പള്ളി ജംഗഷ്‌നില്‍ വാഹനാപകടം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് വാഹനങ്ങള്‍ തമ്മിലിടിച്ചത്. കടംനിലമ്പൂരില്‍ നിന്ന് പത്തനംതിട്ട യ്ക്ക് റബ്ബര്‍ പാല്‍ കയറ്റി വന്ന ലോറി കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു . റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു.
നിയന്ത്രണം വിട്ട ലോറി സമീപത്തെ പച്ചക്കറി കടയിലേക്കും മെഡിക്കല്‍ സ്റ്റോറിലേക്കും ഇടിച്ചു കയറി അപകടത്തില്‍ ലോറി ഡ്രൈവറുടെ കാല്‍ വാഹനത്തില്‍ കടുങ്ങിയതിനാല്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ആളെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."