ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം തന്നെ
മാനന്തവാടി: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രസിദ്ധീകരിച്ച പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ഫാര്‍മസിസ്റ്റുകളുടെ താല്‍ക്കാലിക നിയമനം തകൃതിയായി നടക്കുന്നു. ആലപ്പുഴയിലും വയനാട്ടിലും ജൂണില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റാണ് നിലവിലുള്ളത്.
ജില്ലയില്‍ 69 പേരുടെ മെയിന്‍ ലിസ്റ്റും 45 പേരുടെ സപ്ലിമെന്ററി ലിസ്റ്റുമാണ് നിലവിലുള്ളത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത 12 ഒഴിവുകളില്‍ രണ്ടുപരെ മാത്രമാണ് ലിസ്റ്റില്‍ നിന്നും നിയമിച്ചത്. ബാക്കിയുള്ള ഒഴുവുകള്‍ താല്‍ക്കാലികക്കാരെ വച്ചുകൊണ്ടാണ് ഇപ്പോഴും നികത്തുന്നത്. ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നാല് പി.എച്ച്.സികള്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന നടപടികള്‍ ഈമാസത്തോടെ പൂര്‍ത്തിയാവും.
ഇതോടെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെയാകും പരിശോധനാ സമയവും ചികിത്സാ സമയവും. ഇവിടങ്ങളില്‍ വരുന്ന തസ്തികകള്‍ ആരോഗ്യ വകുപ്പ് ഇതുവരെയും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാങ്ക് ഹോള്‍ഡേഴ്സിനെ മാറ്റിനിര്‍ത്തി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാ ഫാര്‍മസിസ്റ്റ് റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫിസ് ധര്‍ണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."