പ്രതിഷേധം ശക്തമാകുന്നു
പെരുമ്പാവൂര്‍: ശബരിപാത യാഥാര്‍ഥ്യമാക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പാതക്കായി കല്ലിട്ടുപോയിരിക്കുന്ന സ്ഥലങ്ങളില്‍ സ്ഥലത്തിന്റെ ക്രയവിക്രയം തടസപ്പെട്ടിട്ട് രണ്ട് ദശാബ്ദങ്ങളായെന്ന് പെരുമ്പാവൂര്‍ സമര സമിതി ആരോപിച്ചു.
ഇതുമൂലം പാവപ്പെട്ട കുടുംബങ്ങള്‍ കടക്കെണിയിലാണെന്നും സമിതി കുറ്റപ്പെടുത്തി. കടക്കെണിയിലായവരെ സര്‍ക്കാര്‍ സഹായിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി. പ്രതിഷേധ യോഗം രക്ഷാധികാരി ഗോപാലന് വെണ്ടുവഴി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഒക്കല്‍ വിശ്വനാഥന് നായര്‍, സെക്രട്ടറി മുഹമ്മദ്കുഞ്ഞ് കുറുപ്പാലി, സുല്‍ഫി കാഞ്ഞിരക്കാട് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ യോഗങ്ങള്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."