ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി: ബോണസ് വിതരണ സമ്മേളനം നാളെ
അരൂര്‍: അരൂര്‍, എഴുപുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന്റെ ഓണം ബോണസ് വിതരണ സമ്മേളനം നാളെ അരൂരില്‍ നടക്കും.
അരൂര്‍ കളപ്പുരക്കല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് മൂന്നു മണിക്ക് നടക്കുന്ന സമ്മേളനം മന്ത്രി മേഴസിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് ഒ.കെ മോഹനന്‍ അധ്യക്ഷത വഹിക്കും.
മന്ത്രി പി. തിലോത്തമന്‍ ബോണസ് വിതരണവും മുന്‍ പ്രസിഡന്റ് ടി.കെ തങ്കപ്പന്‍ മാസ്റ്ററെ ആദരിക്കല്‍ ചടങ്ങും നടത്തും. ഓണക്കിറ്റ് വിതരണം എ.എം ആരിഫ് എം.എല്‍.എ നിര്‍വഹിക്കും. ഓണക്കോടി വിതരണം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമനും മികച്ച ഗുണഭോക്താക്കള്‍ക്കുള്ള പാരിതോഷികം വിതരണം സി.പി.ഐ. ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസും മികച്ച കച്ചവടക്കാര്‍ക്കുള്ള പാരിതോഷികം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വല്‍സല തമ്പിയും കച്ചവടക്കാര്‍ക്കുള്ള പ്രോല്‍സാഹന തുക വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയും സംഘാഅംങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ഡി. സുരേഷ് ബാബുവും കച്ചവടക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മയും മൈക്രോ ഫിനാന്‍സ് വായ്പ വിതരണം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം എ.കെ. ജബ്ബാറും ബാലവേദികള്‍ക്കുള്ള പ്രോത്സാഹന തുക വിതരണം മല്‍സ്യ ഫെഡ് ജില്ല മാനേജര്‍ എ.കെ. ജാന്‍സിയും നിര്‍വഹിക്കും.
സമ്മേളനത്തില്‍ സി.പി.ഐ. അരൂര്‍ മണ്ഡലം സെക്രട്ടറി ടി.പി സതീശന്‍, മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ ചക്രപാണി, ആലപ്പു ഫിഷറീസ് ഡവലപ്‌മെന്റ് ഓഫിസര്‍ മറിയാമ്മ ജോസഫ്, മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ രമ ആര്‍ മേനോന്‍, സി.പി.ഐ ആലപ്പുഴ ജില്ല കമ്മറ്റിയംഗം പി.എം. അജിത്കുമാര്‍, മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യുസി. ആലപ്പുഴ ജില്ല പ്രസിഡന്റ് ആര്‍. പ്രസാദ്, അരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. നന്ദകുമാര്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഗൗരീശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."