പ്രവേശന പരീക്ഷാ പരിശീലന പദ്ധതി
എരമല്ലൂര്‍: അരൂരിന്റെ ഐശ്വര്യം പദ്ധതിയുടെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ ആരംഭിച്ച മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയുടെ നാലാം ബാച്ച് ഉദ്ഘാടനം 26ന് രാവിലെ ഒന്‍പതിന് ചന്തിരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
സമ്മേളനം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. എ.എം ആരീഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ആദ്യമായി എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയാണിതെന്നു എ.എം ആരീഫ് എം.എല്‍.എ.പറഞ്ഞു.
ആദ്യം രണ്ട് ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി ശ്രദ്ധേയമായ വിജയം നേടി.
32 വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ മെറ്റിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചു. മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശന പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."