കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്
മറയൂര്‍: കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിനു ഗുരുതര പരുക്ക്. കാന്തല്ലൂര്‍ സ്വദേശിയായ ഉടയാറിനെയാണ്(36) കൃഷിയിടത്തിലെത്തിയ കാട്ടുപോത്ത് കുത്തി വീഴ്ത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുളത്താലമ ഭാഗത്തുള്ള ഉരുളക്കിഴങ്ങ് തോട്ടത്തിന്റെ കാവല്ക്കരനാണ് ഉടയാന്‍. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് രണ്ടു മാസമായി കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ചുറ്റിത്തിരിയുന്ന ഒറ്റയാന് കാട്ടുപോത്ത് ഉരുളക്കിഴങ്ങ് തോട്ടത്തിലെത്തിയത്. ചെടികള്‍ തിന്നു കൊണ്ടിരുന്ന കാട്ടുപോത്തിനെ തുരത്താന്‍ ശ്രമിക്കുമ്പോള്‍ ഉടയാറിന് നേരെ തിരിഞ്ഞ കാട്ടുപോത്ത് ചീറിയടുത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന തോട്ടം ഉടമയും തൊഴിലുറപ്പ് തൊഴിലാളികളും പെട്ടന്ന് ഓടി എത്തിയത് കൊണ്ടു മാത്രമാണ് ഉടയാറിന് രക്ഷപെടാന്‍ കഴിഞ്ഞത്. തോട്ടത്തില്‍ നിന്നും ഉടയാറിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഒറ്റക്ക് ചുറ്റിത്തിരിഞ്ഞ് കൃഷി നശിപ്പിക്കുന്ന കാട്ടുപോത്തിനെ തുരത്തുന്നതിനൂള്ള നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ മറയൂര്‍ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."