കൊന്നത്തടിയിലും ചെറുതോണിയിലും പെരുമ്പാമ്പ്
ഇടുക്കി: ചെറുതോണി ടൗണിലും കൊന്നത്തടി കാക്കസിറ്റിയിലും പെരുമ്പാമ്പ്. കാക്കസിറ്റിയില് നിന്ന് വനംവകുപ്പ് അധികൃതരും ചെറുതോണി ടൗണില്‍ നിന്ന് നാട്ടുകാരുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ പുല്ല് മുറിക്കാന്പോയ അറുകാക്കല്‍ ജിജു മാത്യുവാണ് പുരയിടത്തില്‍ പെരമ്പാമ്പിനെ കണ്ടെത്തിയത്.
പുല്ലു മുറിക്കവേ പുല്ലില്‍ കിടന്ന പെരുമ്പാമ്പ് വാലുപയോഗിച്ചു ജിജുവിന്റെ കൈയില്‍ അടിച്ചപ്പോഴാണ് പാമ്പ് കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. മുക്കുടം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ വി സുരേഷും സംഘവും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. നാലു വയസോളം പ്രായമുള്ള പെണ്‍പാമ്പിന് രണ്ടു മീറ്ററോളം നീളമുണ്ട്. പതിനാറു കിലോഗ്രാം തൂക്കവും. പൊന്മുടി പ്ലാന്റേഷനില്‍ നിന്നും ഇറങ്ങിവന്നതാണെന്നാണ് കണക്കുകൂട്ടല്‍. പാമ്പിനെ പിടികൂടി പാംബ്ല വനമേഖലയില്‍ തുറന്നുവിട്ടു .ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. അഷറഫ്, ടി .കെ. ബിജുമോന്, ഡ്രൈവര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. പെരുമ്പാമ്പിനെ കാണുന്നതിനായി വന്‍ ജനാവലിയാണ് കാക്കസിറ്റിയില് തടിച്ചുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."