സ്വകാര്യത മൗലികാവകാശം: വിധി ബാധകമാകുന്നവയില്‍ വാട്‌സ് ആപ്പ്, ലൈംഗികത, ബീഫ്
ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ ചര്‍ച്ചകളുടെ ലോകം വിശാലമായി.
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അത് ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നുമാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.
ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സാപ്പ് എന്നിങ്ങനെയുള്ള നിലപാടുകളും നിയമങ്ങളും വ്യാപകമായി ചോദ്യം ചെയ്യപ്പെടും.
ഇനിയും വ്യക്തത വരാനുണ്ടെങ്കിലും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന മുഖ്യ സാധ്യതകള്‍ ഇവയാണ്.
മാട്ടിറച്ചിയും മദ്യവും
ഏത് ഭക്ഷണം കഴിക്കണമെന്നത് വ്യക്തിയുടെ താല്‍പര്യമാണ്. അത് സ്വകാര്യതയുടെ ഭാഗവുമാണ്. ഈ പശ്ചാത്തലത്തില്‍ ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ല. മദ്യ നിരോധനത്തിന് സര്‍ക്കാരിന് അവകാശമുണ്ടായിരിക്കില്ല. സര്‍ക്കാരുകളുടെ മദ്യനയം പുനപ്പരിശോധിക്കേണ്ടിവരും.
വാട്‌സ് ആപ്പ്
വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തി കൈമാറുന്ന സ്വകാര്യ വിവരങ്ങള്‍ വാണിജ്യാവശ്യത്തിന് അവരറിയാതെ ഉപയോഗപ്പെടുത്താന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ ഗൂഗിള്‍, ഫേസ് ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയവക്ക് ഇന്ത്യയില്‍ അവരുടെ നിലപാട് മാറ്റേണ്ടിവരും.
ലൈംഗീകത
സ്വകാര്യത സംബന്ധിച്ച വിധി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുക ലൈംഗികതയിലാണ്. ലൈംഗിക ന്യൂനപക്ഷ സമൂഹത്തിന് ഭരണഘടന പ്രത്യേക പരിഗണന നല്‍കുന്നില്ലെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍, ലെസ്ബിയന്‍, ഗേ എന്നിങ്ങനെ അറിയപ്പെടുന്ന ലൈംഗീക ന്യൂനപക്ഷത്തിന് ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിധി ഇവര്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പാണ് രാജ്യത്തെ ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് തടസമായിരുന്നത്. സ്ത്രീയും പുരുഷനും അല്ലാത്തവര്‍ തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ വിധിയിലൂടെ 377ാം വകുപ്പിനെ മറികടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."