HOME
DETAILS

അവസാന സംഘം നാളെ യാത്ര തിരിക്കും

  
backup
August 24 2017 | 22:08 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a4%e0%b4%bf%e0%b4%b0

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുണ്യഭൂമിയിലേക്കുള്ള തീര്‍ഥാടകരുടെ അവസാന സംഘം നാളെ യാത്ര തിരിക്കും. രണ്ട് വയസില്‍ താഴെ പ്രായമുള്ള മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 410 തീര്‍ഥാടകരുമായി നാളെ രാത്രി 8ന് സഊദി എയര്‍ലൈന്‍സിന്റെ അവസാന വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടം സമാപിക്കും. അവസാന സര്‍വിസിനായി 450 പേര്‍ക്ക് കയറാവുന്ന വിമാനമാണ് നെടുമ്പാശ്ശേരിയിലെത്തുക. കേരളത്തില്‍നിന്ന് 11807 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് അവസരമൊരുങ്ങിയത്. രണ്ട് വയസ്സില്‍ താഴെയുള്ള 22 കുട്ടികള്‍ക്കും കേരളത്തില്‍നിന്ന് യാത്രക്ക് അനുമതി ലഭിച്ചു. ഹജ്ജ് കമ്മിറ്റി വഴി ഏറ്റവും കൂടുതല്‍ കുട്ടികള്‍ തീര്‍ഥാടനത്തിന് പുറപ്പെടുന്നതും ഈ വര്‍ഷമാണ്. കേരളത്തില്‍നിന്നുള്ളവരെ കൂടാതെ ലക്ഷദ്വീപില്‍നിന്നുള്ള 305 തീര്‍ഥാടകരും, മാഹിയില്‍നിന്നുള്ള 32 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയായത്. തീര്‍ഥാടകര്‍ക്കായി 39 സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ 35 സര്‍വിസുകളും ഇതിനകം പൂര്‍ത്തിയായി. ഇന്ന് രാവിലെ 8.45നും, 10.10നും പുറപ്പെടുന്ന വിമാനങ്ങളിലായി 600 പേരും, നാളെ പുലര്‍ച്ചെ 1.15നും രാത്രി 8നും പുറപ്പെടുന്ന വിമാനങ്ങളിലായി 710 പേരും യാത്രയാകും. ഇന്ന് വൈകിട്ട് 4.30ന് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ സമാപന സമ്മേളനം നടക്കും.
സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഹാജിമാരുടെ മടക്കയാത്ര. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മദീന സന്ദര്‍ശനം. മദീന വിമാനത്താവളത്തില്‍നിന്നാണ് ഹാജിമാരുടെ കേരളത്തിലേക്കുള്ള മടക്കയാത്ര. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യിലാണ് മടങ്ങിയെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നത്. ഇതിനായി ടി 3 യില്‍ സിയാല്‍ പ്രത്യേക സൗകര്യം ഒരുക്കും. തീര്‍ഥാടകര്‍ക്ക് 5 ലിറ്റര്‍ വീതം സംസം വെള്ളം ഇവിടെനിന്ന് വിതരണം ചെയ്യും. ഇതിനായുള്ള സംസം ഇതിനകം തന്നെ സഊദി എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്. ടി 3 യിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടമാണ് നാളെ സമാപിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago