HOME
DETAILS
MAL
മിനിമം വേതനം: തെളിവെടുപ്പ് നടത്തി
backup
August 11 2016 | 02:08 AM
കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജീവനക്കാരുടെ മാസ വേതനം മറ്റ് ആനൂകൂല്യങ്ങള്‍, ജോലി, സമയം, ആരോഗ്യ സുരക്ഷ, അവധി എന്നിവ സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മിറ്റി ആരാഞ്ഞു.
തെളിവെടുപ്പില്‍ കമ്മിറ്റി അംഗങ്ങളായ എ മാധവന്, മുഹമ്മദ് ഷിഹാബ്, ഫാദര്‍ ഷൈജു തോപ്പില്‍, ജെ ഉദയഭാനു, ജി. ജയപ്രകാശം, അയിര ശശി, എന്‍. പോക്കര്, വേണാട് വാസുദേവന്‍, ഫാദര്‍ തോമസ് വൈക്കത്തുപറമ്പില്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ (ഹെഡ്കാര്ട്ടേഴ്സ്) ആര് ബൈജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."